ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെടുന്ന പശ്ചാത്തലത്തില്‍ ഇന്ന് മുതല്‍ സംസ്ഥാനത്ത് മഴ ശക്തിപ്പെടും. മധ്യ‑വടക്കൻ ജില്ലകളിലാണ് കൂടുതൽ മഴ ലഭിക്കുന്നത്. തെക്കൻ ജില്ലകളിൽ വൈകുന്നേരങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയും ലഭിക്കും. ഇന്ന് ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുള്ളതിനാല്‍ എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളില്‍ അതിശക്തമായ മഴയാണ് പ്രവചിക്കപ്പെട്ടിട്ടുള്ളത്. ഈ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും മറ്റ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടുമാണ് പ്രഖ്യാപിച്ചിട്ടുള്ളത്.
വരും ദിവസങ്ങളിലും മഴ തീവ്രതയോടെ തുടരുമെന്നാണ് സൂചന. നാളെയും മറ്റന്നാളും മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും നിലവിലുണ്ട്. കേരള തീരത്ത് ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത തുടരണം. 26 വരെ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകാന്‍ പാടുള്ളതല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക