കൊടകര കുഴല്‍പ്പണ കവര്‍ച്ചാ കേസില്‍ ഇന്ന് കുറ്റപത്രം സമർപ്പിക്കും. കേസില്‍ അന്വേഷണ സംഘം ഇന്ന് കുറ്റപത്രം സമർപ്പിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. കേസിൽ ബിജെപി നേതാവ് കെ. സുരേന്ദ്രന് ഉള്‍പ്പെടെ 19 നേതാക്കള്‍ സാക്ഷികളാണ്. കവര്‍ച്ചാസംഘം തട്ടിയെടുത്ത മൂന്നരക്കോടി രൂപ ബിജെപിയുടെ തിരഞ്ഞെടുപ്പ് ഫണ്ടാണെന്നാണ് കുറ്റപത്രത്തില്‍ വിശദമാക്കിയിരിക്കുന്നത്. കുറ്റപത്രം ഇരിങ്ങാലക്കുട കോടതിയിൽ സമർപ്പിക്കും.
ഒളിമ്പിക്സ് ജേതാക്കൾക്ക് പാരിതോഷിക പ്രഖ്യാപനവുമായി ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്
അതേസമയം, കേസിൽ ആകെ ഇരുനൂറ് സാക്ഷികളാണുള്ളത്. 22 അംഗ ക്രിമിനല്‍ സംഘത്തിനെതിരെയാണ് കുറ്റപത്രം തയ്യാറാക്കിയിരിക്കുന്നത്. ഏപ്രില്‍ മൂന്നിനാണ് കൊടകര ദേശീയപാതയില്‍ മൂന്നരക്കോടി രൂപ ക്രിമിനല്‍സംഘം കവർച്ച നടത്തുന്നത്. ഒരു കോടി 45 ലക്ഷം രൂപയും അന്വേഷണ സംഘം കണ്ടെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക