സ്ത്രീധന നിരോധന നിയമം ഫലപ്രദമായി നടപ്പാക്കുന്നതിനായി വനിതാക്ഷേമ പ്രവര്‍ത്തനങ്ങളില്‍ മൂന്നു വര്‍ഷത്തില്‍ കുറയാത്ത പ്രവര്‍ത്തന പരിചയമുളള സംഘടനകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. വനിതാക്ഷേമം/സംരക്ഷണം, സ്ത്രീകള്‍ക്കുള്ള പരിശീലനം എന്നീ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന സംഘടനകള്‍, സാമൂഹ്യതിന്മയ്ക്കെതിരായി പ്രവര്‍ത്തിക്കുന്ന അഭിഭാഷക സംഘടന, ദുര്‍ബല ജനവിഭാഗങ്ങളുടെ സംരക്ഷണം, ക്ഷേമം, സ്ത്രീകളുടെയും കുട്ടികളുടെയും രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന സംഘടനകള്‍ എന്നിവര്‍ക്ക് അപേക്ഷിക്കാം.
ആ സെറ്റില്‍ അവരെന്നെ അകറ്റിനിര്ത്തിയില്ല; നവരസയുടെ അനുഭവം പങ്കുവെച്ച് പ്രയാഗ
അപേക്ഷ ഫോം നമ്പര്‍ നാലില്‍ നല്‍കണം. അപേക്ഷയോടൊപ്പം രജിസ്ട്രേഷന് സര്‍ട്ടിഫിക്കറ്റ് (സൊസൈറ്റി രജിസ്ട്രേഷന് ആക്ട്, ഇന്ത്യന്‍ ട്രസ്റ്റ് ആക്ട്), ആര്‍ട്ടിക്കിള്‍സ് ഓഫ് അസോസിയേഷന്, മെമ്മോറാണ്ടം ഓഫ് അസോസിയേഷന്, റൂള്‍സ്& റഗുലേഷന്‍സ്, ബൈലോ, കമ്മിറ്റി അംഗങ്ങളുടെ ലിസ്റ്റ്, ഓഫീസ് സ്റ്റാഫ് ലിസ്റ്റ്, മൂന്നു വര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ട് ഓഡിറ്റ് സ്റ്റേറ്റ്മെന്റ്, സ്ഥാപനത്തിന്റെ മുന്‍കാല പ്രവര്‍ത്തന റിപ്പോര്‍ട്ട് എന്നീ രേഖകളും സമര്‍പ്പിക്കണം. അപേക്ഷിക്കേണ്ട വിലാസം: ജില്ലാ വനിതാ ശിശുവികസന ഓഫീസ്, സിവില്‍ സ്റ്റേഷന്, കണ്ണൂര്‍. അപേക്ഷാ ഫോറം പ്രവൃത്തി ദിവസങ്ങളില്‍ ഓഫിസില്‍ ലഭിക്കും. ഫോണ്‍ : 0497 2700708.
പ്രതികരിക്കാൻ ഇവിടെ എഴുതുക