പച്ചക്കറിച്ചെടികളെ ആക്രമിക്കുന്ന കീടങ്ങളെയും തുരത്താൻ ശേഷിയുള്ള ലായനിയായി മഞ്ഞൾ സത്തിനെ വിശേഷിപ്പിക്കാം. നിഷ്പ്രയാസം നമുക്ക് വീട്ടിലുണ്ടാക്കാൻ കഴിയുന്ന കീടനാശിനിയാണിത്. മഞ്ഞളും ഗോമൂത്രവും മാത്രം മതിയിതുണ്ടാക്കാൻ.
തയാറാക്കുന്ന വിധം
മഞ്ഞൾ 20 ഗ്രാമെടുക്കുക, പച്ചമഞ്ഞളാണ് ആവശ്യം. ഇതു നല്ല പോലെ അരയ്ക്കുക. തൊലി കളയാതെ തന്നെ അരയ്ക്കാം. ഇതു 200 മില്ലി ഗോമൂത്രവുമായി കലർത്തുക. തുടർന്ന് നന്നായി ഇളക്കുക. തുടർന്ന് രണ്ടു ലിറ്റർ വെള്ളവുമായി ചേർത്ത് ചെടികളിൽ സ്പ്രേ ചെയ്യാം.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ഇലകൾക്ക് താഴെയും ചുവട്ടിലുമെല്ലാം തളിച്ചു കൊടുക്കണം. വൈകുന്നേരം പ്രയോഗിക്കുന്നതാണ് നല്ലത്. ഇലപ്പേൻ, വെള്ളീച്ച, മുഞ്ഞ, ചിത്രകീടം എന്നിവയ്ക്കെതിരേ ഈ ലായനി ഏറെ പ്രയോജനകരമാണെന്ന് അനുഭവസ്ഥർ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക