മസാല ദോശ ഇഷ്ടപ്പെടാത്തവർ ആരുണ്ട്. എങ്കിൽ വെറൈറ്റിയായിട്ട് ഒരു കിടിലൻ ദോശ ഉണ്ടാക്കിയാലോ.. അതേ ഭക്ഷണ പ്രേമികൾക്കായി ഓട്സ് കൊണ്ട് ഒരു കിടിലൻ മസാല ദോശ…
ആവശ്യമുള്ളത്-
ഓട്സ് : 1/2 കപ്പ്
തൈര് : 1/2 കപ്പ്
ഉരുളക്കിഴങ്ങ് പുഴുങ്ങിയത്: 3
കാരറ്റ് പുഴുങ്ങിയത്: 1.
കടുക്: 1/2 ടിസ്പൂണ്‍
സവാള : 1
പച്ചമുളക് :3.
ഇഞ്ചി : ഒരു ചെറിയ കഷണം
ചെറുപയര്‍ പരിപ്പ്: 1/2 ടിസ്പൂണ്‍
നെയ്യ്: 1 ടിസ്പൂണ്‍
ഉപ്പ്: ആവശ്യത്തിന്
വെള്ളം : ആവശ്യത്തിന്
എണ്ണ: 1 ടിസ്പൂണ്‍
തയ്യാറാക്കുന്ന വിധം
ഓട്സ് വറുത്തു പൊടിക്കുക. ഇതിലേക്ക് തൈര് ചേര്‍ത്ത് കൊടുക്കാം. ദോശമാവ് പരുവത്തില്‍ വെള്ളം ചേര്‍ത്ത് മിക്സ് ചെയ്യുക. പാനില്‍ എണ്ണയൊഴിച്ച് കടുകും പരിപ്പും പൊട്ടിച്ച് 7 മുതല്‍ 9 വരെയുള്ള ചേരുവകള്‍ ചേര്‍ത്ത് വഴറ്റി, കിഴങ്ങ് കാരറ്റ് ചേര്‍ത്ത് ഒന്ന് മൂടിവെച്ച് മസാല. തയ്യാറാക്കുക.അതിലേക്ക് 1 ടിസ്പുണ് നെയ്യും, കറിവേപ്പിലയും കൂടി ചേര്‍ത്ത് കൊടുക്കുക. മസാല റെഡി. ശേഷം പാനിൽ കോരിയൊഴിച്ച് ചുട്ട് എടുക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക