കൊല്ലം: അക്ഷര മുത്തശ്ശി വിട വാങ്ങി. കൊല്ലം പ്രാക്കുളം സ്വദേശിനി ഭാഗീരഥിയമ്മ അന്തരിച്ചു. 107 വയസായിരുന്നു. ഭസഗീരഥിയമ്മ 106ാം വയസിലാണ് തന്റെ നാലാം ക്ലാസ് തുല്യതാ പരീക്ഷ പാസായത്. ഇന്നലെ അര്‍ധരാത്രിയോടെയായിരുന്നു അന്ത്യം. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടർന്നാണ് മരണം.അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു.
ഭാഗീരഥിയമ്മയുടെ നേട്ടത്തെ 62ാമത് മന് കീ ബാത്ത് പരിപാടിയിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദി പരാമര്‍ശിച്ചിരുന്നു. കേന്ദ്ര സർക്കാരിന്റെ നാരീശക്തി പുരസ്കാര ജേതാവാണ് ഭാഗീരഥിയമ്മ. ഇതിന് പുറമെ പ്രധാനമന്ത്രിയുടെ സല്യൂട്ടും ഈ മുത്തശ്ശിയ്ക്ക് ലഭിച്ചിട്ടുണ്ട്. ഏറെ വൈകിയാണെങ്കിലും നല്ല മാർക്കോടുകൂടി ആയിരുന്നു ഭാഗീരഥിയമ്മ പരീക്ഷ പാസായത്
പ്രതികരിക്കാൻ ഇവിടെ എഴുതുക