തെരുവുനായ്ക്കളെ കമ്പിയില്‍ കുരുക്കി കൊന്നു. കൊച്ചി കാക്കനാട്ടാണ് സംഭവം. നായ്ക്കൾക്ക് വിഷം കുത്തിവച്ചതായും പരാതിയുണ്ട്. തൃക്കാക്കര, കാക്കനാട് ഗ്രീൻഗാർഡൻ റോഡിലാണ് സംഭവം.കെ.എൽ 40 രജിസ്ട്രേഷൻ വാനിലെത്തിയ മൂന്നംഗ സംഘം കമ്പികൊണ്ട് നായ്ക്കളെ കഴുത്തിൽ കുരുക്കി വിഷം കുത്തിവച്ച് കൊലപ്പെടുത്തി വാനിലേക്ക് വലിച്ചെറിയുന്നതിന്റെ ദൃശ്യങ്ങളും പുറത്തു വന്നിട്ടുണ്ട്.
അതേസമയം നാട്ടുകാർ ചോദ്യം ചെയ്തപ്പോൾ നഗരസഭയുടെ നിർദ്ദേശപ്രകാരമാണ് നടപടി എന്നാണ് നായ്പിടിത്തക്കാർ നൽകിയ വിശദീകരണം. എന്നാൽ നായപിടിത്തത്തിന് ആരെയും നിയോഗിച്ചിട്ടില്ലെന്നാണ് നഗരസഭയുടെ പ്രതികരണം. സംഭവത്തിൽ മൃഗസ്നേഹികളുടെ സംഘടനയായ എസ്.പി.സി.എ നൽകിയ പരാതിയിൽ ഇൻഫോപാർക്ക് പോലീസ് കേസെടുത്തു.
നായപിടിത്തക്കാരിൽ നിന്ന് സിറിഞ്ചുകളും വിഷപദാർഥങ്ങളും പിടികൂടി. നായ്ക്കളോടുളള ക്രൂരതയ്ക്കെതിരെ ദിവസങ്ങൾക്കുമുമ്പ് ഹൈക്കോടതി രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു. നായ്ക്കളുടെ വന്ധ്യംകരണം പോലും ശാസ്ത്രീയമായി വേണമെന്ന് ഹൈക്കോടതി അഭിപ്രായപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക