ഐസിഎസ്സി, ഐഎസ്സി പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും. ഐസിഎസ്സി പത്താംക്ലാസ്, ഐഎസ്സി പന്ത്രണ്ടാം ക്ലാസ് പരീക്ഷകളുടെ ഫലമാണ് ഇന്ന് പ്രഖ്യാപിക്കുക. രാജ്യത്ത് കോവിഡ് രൂക്ഷമായതിന്റെ പശ്ചാത്തലത്തിൽ പൊതുപരീക്ഷ റദ്ദാക്കിയിരുന്നു. തുടർന്ന് ഇന്റേണൽ മാർക്കിന്റെ അടിസ്ഥാനത്തിൽ തയ്യാറാക്കി വച്ചിരിക്കുന്ന പരീക്ഷാഫലമാണ് ഇന്ന് പ്രഖ്യാപിക്കുക. ഇന്ന് വൈകീട്ട് മൂന്ന് മണിയ്ക്കായിരിക്കും പരീക്ഷാഫല പ്രഖ്യാപനം.
ജൂലൈ , ഓഗസ്റ്റ് മാസങ്ങളിലെ ക്ഷേമ പെന്‍ഷനുകള്‍ വിതരണം ആഗസ്റ്റ് ആദ്യവാരം ഒരുമിച്ച് വിതരണം ചെയ്യും
സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം ഈ മാസം 31ന് പ്രഖ്യാപിക്കും. സ്കൂളുകൾക്ക് പരീക്ഷാഫലം അപ്ലോഡ് ചെയ്യുവാനുള്ള സാവകാശം വീണ്ടും നീട്ടി നൽകിയിരുന്നു. ജൂലൈ 25 വരെയാണ് സമയം അനുവദിച്ചിരുന്നത്. 22 വരെ നൽകിയിരുന്ന സാവകാശമാണ് 25 വരെ നീട്ടി നൽകിയത്. തിരക്കിട്ട് ഫലങ്ങൾ അപ്ലോഡ് ചെയ്താൽ പിഴവുകൾ സംഭവിച്ചേക്കാമെന്ന് കാണിച്ചാണ് സ്കൂളുകൾക്ക് 25 വരെ സാവകാശം നൽകിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക