അനുരാജ് മനോഹറിന്റെ ആദ്യ സംവിധാന സംരംഭമായിരുന്നു ഇഷ്ക് എന്ന ചിത്രം. ഷെയ്ന് നിഗം, ആന്‍ ശീതള്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഒരുക്കിയ ചിത്രം നിരവധി ചർച്ചകൾക്കും നിരൂപങ്ങൾക്കും വഴിവച്ചു. ചിത്രത്തിന്റെ തെലുങ്ക് പതിപ്പ് പുറത്തിറങ്ങാനിരിക്കുകയാണ്. തെലുങ്കിൽ പ്രിയ വാര്യരും സഞ്ജ തേജയുമാണ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. സിനിമ തിയേറ്ററുകളിൽ തന്നെ പ്രദർശിപ്പിക്കാനാണ് തീരുമാനം.
ഇപ്പോഴിതാ ചിത്രത്തിലെ ഗാനം പുറത്തുവിട്ടിരിക്കുകയാണ്. ‘ആനന്ദംമടികേ’ എന്ന ഗാനമാണ് പുറത്തുവിട്ടിരിക്കുന്നത്. ശ്രീമണി എഴുതിയിരിക്കുന്ന ഗാനം സിദ് ശ്രീറാം ആണ് ആലപിച്ചിരിക്കുന്നത്. എസ് എസ് രാജുവാണ് തെലുങ്ക് പതിപ്പ് സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രം ഈ മാസം 30ന് റിലീസ് ചെയ്യും. നവാഗത സംവിധായകനെന്ന നിലയിൽ അനുരാജ് മനോഹറിന് ഏറെ പ്രശംസ നേടിക്കൊടുത്ത ചിത്രമായിരുന്നു ഇഷ്ക്.
പ്രതികരിക്കാൻ ഇവിടെ എഴുതുക