പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മോഹൻലാല്‍ നായകനാകുന്ന പുതിയ സിനിമയാണ് ബ്രോ ഡാഡി. സിനിമയുടെ പ്രഖ്യാപനം മുതലേ ഓണ്‍ലൈനില്‍ തരംഗമായിരുന്നു ബ്രോ ഡാഡി.
ഇപോഴിതാ ബ്രോ ഡാഡിയില്‍ അഭിനയിക്കുന്നതിന്റെ സന്തോഷം പങ്കുവയ്ക്കുകയാണ് കനിഹ.
എനിക്ക് ഏറ്റവും ഇഷ്ടമുള്ള കാര്യം ചെയ്യുന്നുവെന്നാണ് സിനിമയില്‍ അഭിനയിക്കുന്നതിനെ കുറിച്ച് സൂചിപ്പിച്ച് കനിഹ എഴുതിയിരിക്കുന്നത്.
ബ്രോ ഡാഡി എന്നും ഫോട്ടോ പങ്കുവെച്ചുകൊണ്ട് എഴുതിയിരിക്കുന്നു. ഒട്ടേറെ പേരാണ് കനിഹയ്ക്ക് ആശംസകളുമായി എത്തുന്നത്. തെലങ്കാനയില്‍ ആയിരുന്നു ബ്രോ ഡാഡിയുടെ ചിത്രീകരണം തുടങ്ങിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക