ട്വിറ്റര്‍ ഇന്ത്യ എംഡി നേരിട്ട് ഹാജരാകണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള നോട്ടീസ് റദ്ദാക്കി കര്‍ണാടക ഹൈക്കോടതി. വിവാദ വീഡിയോയുമായി ബന്ധപ്പെട്ട കേസിലാണ് ട്വിറ്റര്‍ ഇന്ത്യ എംഡിക്കെതിരായ യുപി പോലീസിന്റെ നോട്ടീസ് കർണാടക ഹൈക്കോടതി റദ്ദാക്കിയത്. പോലീസ് നൽകിയ നോട്ടീസിനെതിരെ ട്വിറ്റര്‍ ഇന്ത്യ എംഡി മനീഷ് മഹേശ്വരി നല്കിയ ഹര്‍ജിയിലാണ് കോടതിയുടെ നിർദേശം. എംഡി മനീഷ് മഹേശ്വരി നേരിട്ട് എത്തേണ്ടതില്ലെന്നും ഓണ്‍ലൈന്‍ വഴി ചോദ്യം ചെയ്യലിന് ഹാജരായാല്‍ മതിയെന്നും കർണാടക ഹൈക്കോടതി വ്യക്തമാക്കി.
ജൂലൈ , ഓഗസ്റ്റ് മാസങ്ങളിലെ ക്ഷേമ പെന്‍ഷനുകള്‍ വിതരണം ആഗസ്റ്റ് ആദ്യവാരം ഒരുമിച്ച് വിതരണം ചെയ്യും
ബംഗളൂരുവിലുള്ള തനിക്ക് ചോദ്യം ചെയ്യലിന് നേരിട്ട് ഹാജരാകാനാകില്ലെന്നും താൻ ട്വിറ്ററിന്റെ ഒരു ജീവനക്കാരൻ മാത്രമാണെന്നും വിവാദ വീഡിയോയുമായി ബന്ധമില്ലെന്നും മനീഷ് മഹേശ്വരി കോടതിയെ അറിയിച്ചു. ജയ്ശ്രീറാം വിളിക്കണമെന്ന ആവശ്യപ്പെട്ട് ഗാസിയാബാദില്‍ വൃദ്ധനെ യുവാക്കള്‍ മര്‍ദിക്കുന്നതായുള്ള വീഡിയോ ട്വിറ്റര്‍ പ്രചരിച്ച കേസിലായിരുന്നു പോലീസ് നടപടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക