മെഡിക്കൽ ഓക്സിജൻ ബംഗ്ലാദേശിലേക്ക് കയറ്റി അയച്ച് ഇന്ത്യ. ഇതാദ്യമായാണ് ഓക്സിജനുമായി ട്രെയിന്‍ വിദേശരാജ്യത്തേക്ക് സര്‍വീസ് നടത്തുന്നത്. 200 മെട്രിക് ടണ്‍ മെഡിക്കല്‍ ഓക്സിജന്‍ വഹിച്ചുകൊണ്ടുള്ള ഓക്സിജന്‍ എക്സ്പ്രസ് പുറപ്പെടുമെന്ന് റെയില്‍വേ മന്ത്രാലയമാണ് അറിയിച്ചത്. ബംഗ്ലദേശിലെ ബെനാപോളിലേക്കാണ് മെഡിക്കല്‍ ഓക്സിജന്‍ എത്തിക്കുക.
‘ഇഷ്ക് ‘ തെലുങ്ക് പതിപ്പ്, പ്രിയ വാര്യര്‍, സഞ്ജ തേജ എന്നിവർ ഒന്നിച്ച ഗാനം പുറത്തിറങ്ങി
സൗത്ത് ഈസ്റ്റേണ്‍ റെയില്‍വേയുടെ ചക്രധര്‍പൂര്‍ ഡിവിഷനിലെ ടാറ്റയില്‍ നിന്നാണ് 200 മെട്രിക് ടണ്‍ ലിക്വിഡ് മെഡിക്കല്‍ ഓക്സിജന്‍ ബംഗ്ലാദേശിലേക്ക് എത്തിക്കുന്നത്. പത്ത് കണ്ടെയ്നറുകളിലായാണ് ഓക്സിജൻ കയറ്റി വിടുന്നത്. ഇതിനകം തന്നെ 35,000 മെട്രിക് ടണ്‍ ലിക്വിഡ് മെഡിക്കല്‍ ഓക്സിജന്‍ 15 സംസ്ഥാനങ്ങളിലേക്ക് എത്തിച്ചു നൽകിയിട്ടുണ്ട്. ലിക്വിഡ് മെഡിക്കല്‍ ഓക്സിജന്‍ ആവശ്യമുള്ള ഇന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് ആശ്വാസം നല്‍കുന്നതിനായി 2021 ഏപ്രില്‍ 24ന് ആണ് ഇന്ത്യന്‍ റെയില്‍വേ ഓക്സിജന്‍ എക്സ്പ്രസ് ആരംഭിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക