ഒരു വർഷത്തിനു ശേഷം ക്യാമറയ്ക്കു മുന്നിലെത്തി മേഘ്ന രാജ്. ലൊക്കേഷനിൽ നിന്നുള്ള ഒരു ചിത്രവും മേഘ്ന ഷെയർ ചെയ്തിട്ടുണ്ട്. മകന് ചിരുവിന് ഒൻപത് മാസം പൂർത്തിയാകുന്ന സമയത്താണ് നടി വീണ്ടും ക്യാമറയെ അഭിമുഖീകരിക്കുന്നത്.
വീണ്ടും അഭിനയത്തിൽ സജീവമാകുന്ന മേഘ്നയുടെ സന്തോഷത്തിൽ പങ്കുചേരുകയാണ് മേഘ്നയുടെ സുഹൃത്തും നടിയുമായ നസ്രിയയും. എന്റെ ധീ എന്നാണ് ചിത്രത്തിന് നസ്രിയ കമന്റ് ചെയ്തിരിക്കുന്നത്.
കഴിഞ്ഞ ലോക്ഡൗൺകാലത്താണ് ഭർത്താവും നടനുമായ ചിരഞ്ജീവി സർജയുടെ അപ്രതീക്ഷിത മരണം മേഘ്നയെ
തേടിയെത്തിയത്. ഒരിക്കലും നികത്താനാവാത്ത ആ നഷ്ടം ഒരു സ്വകാര്യനൊമ്പരമായി മനസ്സിൽ സൂക്ഷിക്കുമ്പോഴും സങ്കടങ്ങൾക്ക് ഒരിടവേള നൽകി മകനൊപ്പം ജീവിതം കെട്ടിപ്പടുക്കുകയാണ് മേഘ്ന.
പ്രതികരിക്കാൻ ഇവിടെ എഴുതുക