മോഹന്‍ലാലിന്റെ സ്പെഷ്യല്‍ ചിക്കന്‍ റെസിപ്പി പങ്കുവെക്കുന്ന പാചക വീഡിയോ വൈറലാകുകയാണ്. അധികം മസാലകള്‍ ചേര്‍ക്കാതെ ചതച്ചെടുത്ത ചേരുവകള്‍ കൊണ്ട് തയാറാക്കുന്ന വിഭവത്തിന്റെ പാചകം
കൊച്ചിയിലെ ഫ്ലാറ്റില്‍ വച്ചായിരുന്നു . ഭാര്യ സുചിത്രയും സുഹൃത്ത് സമീര്‍ ഹംസയും സ്പെഷല്‍ ചിക്കന്‍ രുചിച്ചു.
ചുരുങ്ങിയ സമയത്തിനുള്ളില്‍ വൈറലായ വീഡിയോയ്ക്ക് കമന്റുമായി സെലിബ്രിറ്റി ഷെഫ് സുരേഷ് പിള്ളയും രംഗത്ത് വന്നിട്ടുണ്ട്. ലാലേട്ടാ ഇങ്ങനെ പോയാല്‍ ഞങ്ങളെല്ലാം അഭിനയിക്കാനിറങ്ങേണ്ടി വരുമെന്നാണ് അദ്ദേഹത്തിന്റെ കമന്റ്.
ലാലേട്ടന്റെ മാജിക്ക് റെസിപ്പി ചേരുവകള്‍ ഇതാണ് : ഉള്ളി, പച്ചമുളക്, ഇഞ്ചി, വെളുത്തുള്ളി, കറിവേപ്പില, കടുക്, പെരുംജീരകം, വറ്റല്‍ മുളക്, കുറച്ച് ഗരം മസാല മഞ്ഞള്‍ ഉപ്പ്, ചുട്ടെടുത്ത തേങ്ങ (ചതച്ചത്).
ഫ്രൈയിങ് പാന്‍ ചൂടാക്കി എണ്ണയൊഴിച്ച് കടുകു പൊട്ടിച്ച് ചതച്ചെടുത്ത ചേരുവകള്‍ എല്ലാം ഉപ്പ് ചേര്‍ത്ത് വഴറ്റിയെടുക്കാം. ഇതിലേക്ക് മഞ്ഞള്‍പ്പൊടി, പെരുംജീരകം, കുരുമുളകുപൊടി, ഗരംമസാല, ഉണക്കമുളക് ചതച്ചത്, ചതച്ചുവച്ച ഉണക്ക തേങ്ങയും ചേര്‍ത്ത് യോജിപ്പിക്കാം. ഇതിലേക്ക് അരക്കിലോ ചിക്കന്‍ ചേര്‍ത്ത് നന്നായി യോജിപ്പിക്കാം. ഒട്ടും വെള്ളം ചേര്‍ക്കരുത്. ഇത് അടച്ചു വച്ച് വേവിച്ച് എടുക്കാം. ഒന്നാന്തരം രുചിയില്‍ മസാല ഇല്ലാത്ത ചിക്കന്‍ റെഡി.
പ്രതികരിക്കാൻ ഇവിടെ എഴുതുക