ഓരോ ദിവസവും കഴിയുന്തോറും നിന്നോട് എനിക്ക് പ്രണയം കൂടുന്നുവെന്ന് ഷാജി കൈലാസ് . ഭാര്യയുടെ പിറന്നാൾ ദിനത്തിലാണ് തന്റെ ഉള്ളിൽ ഉള്ള പ്രണയം ആനിയോട് വീണ്ടും വെളിപ്പെടുത്തിയിരിക്കുന്നത്.
‘നീ എന്റെ ഭാര്യയായ ദിവസമാണ് ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ ദിവസം. ഓരോ ദിവസം
കഴിയുന്തോറും നിന്നോട് എനിക്ക് പ്രണയം കൂടുന്നു. എന്റെ ഭാര്യ, എന്റെ ജീവിത പങ്കാളി, എന്റെ
അടുത്ത സുഹൃത്ത്, എന്റെ ഹീറോ എന്നിങ്ങനെ നിന്നെ എനിക്ക് ദൈവം സമ്മാനിച്ചു. ജീവിതത്തിൽ നീ
തന്ന എല്ലാ സ്നേഹത്തിനും വെളിച്ചത്തിനും നന്ദി മതിയാകില്ല.’ ഷാജി കൈലാസ് പറയുന്നു.
ഷാജി കൈലാസും ആനിയും 1996ലാണ് വിവാഹിതരായത്. മൂന്ന് ആൺമക്കളാണ് ദമ്പതികൾക്ക്.
ജഗന്നാഥൻ, ഷാരോൺ, റോഷൻ.
പ്രതികരിക്കാൻ ഇവിടെ എഴുതുക