മൂന്നോ നാലോ തക്കാളിയുണ്ടെങ്കിൽ വെറും 15 മിനിറ്റിൽ ഉണ്ടാക്കാം ചോറിനും ചപ്പാത്തിക്കുമൊപ്പം കഴിക്കാനുള്ള തക്കാളി ചട്ണി.
ചേരുവകൾ
തക്കാളി 4-5 എണ്ണം
എണ്ണ – 2 ടേബിൾ സ്പൂൺ
ബേ ലീഫ് – 1
വറ്റൽമുളക് – 3
കടുക് – 1 ടീസ്പൂൺ
സവാള ചെറുതായി അരിഞ്ഞത് – 2 ടേബിൾ സ്പൂൺ
വെളുത്തുള്ളി ചെറുതായി അരിഞ്ഞത് – 1 ടീസ്പൂൺ
പഞ്ചസാര – 1/2 കപ്പ്
വിനാഗിരി – രണ്ടര ടേബിൾ സ്പൂൺ
മുളകുപൊടി – 1 ടീസ്പൂൺ
കാശ്മീരി മുളകു പൊടി – 1/2 ടീസ്പൂൺ
ചെറുനാരങ്ങാ നീര് – ഒന്നിൽ നിന്ന്
പാകം ചെയ്യുന്ന വിധം
* ഒരു നോൺസ്റ്റിക് പാത്രത്തിൽ എണ്ണ ചൂടാക്കി ബേ ലീഫ്, വറ്റൽമുളക്, കടുക് എന്നിവ ചൂടാക്കുക.
* സവാള, വെളുത്തുള്ളി അരിഞ്ഞത് എന്നിവ ചേർത്ത് ഒരു മിനിറ്റ് വഴറ്റണം.
* അരിഞ്ഞ തക്കാളി ഇതിലേക്കിട്ടു ഇളക്കിമൂടി വച്ചു വേവിക്കണം.
* ഇതിലേക്ക് പഞ്ചസാര, വിനാഗിരി, മുളകുപൊടി, ചെറുനാരങ്ങാ നീര്, ഉപ്പ് എന്നിവ
ആവശ്യത്തിനും ചേർത്തിളക്കി വീണ്ടും ഏഴോ എട്ടോ മിനിറ്റ് വേവിക്കണം.
* ഇടയ്ക്കു ഇളക്കി കൊടുക്കാൻ മറക്കരുത്.ചൂടാറിയാൽ ഒരു കുപ്പിയിൽ അടച്ചു വച്ചു ആവശ്യത്തിന്
എടുത്തുപയോഗിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക