ഇനി മുതല്‍ യുട്യൂബില്‍ നിങ്ങള്‍ കാണുന്ന വീഡിയോ ഇഷ്ടപ്പെട്ടാല്‍ വീഡിയോ ചെയ്ത വ്യക്തിക്ക് സമ്മാനമായി പണം നല്‍കാം.
പ്രിയപ്പെട്ട യുട്യൂബേഴ്സിനെ പിന്തുണയ്ക്കാൻ കാഴ്ചക്കാർക്ക് പണം നൽകാൻ അനുവദിക്കുന്ന സൂപ്പർ താങ്ക്സ് എന്ന പേരിലുള്ള ഫീച്ചറാണ് യുട്യൂബ് അവതരിപ്പിച്ചിരിക്കുന്നത്.
രണ്ട് മുതൽ 50 ഡോളർ വരെ ഒരു സമയം ഇത്തരത്തിൽ സംഭാവന നൽകാം. ഇതുവഴി ഒരു വീഡിയോ ക്രിയേറ്റ് ചെയ്യുന്നയാൾക്ക് അയാളുടെ വീഡിയോ ഇഷ്ടപ്പെട്ട വ്യക്തിയിൽ നിന്നു 150 രൂപ മുതൽ 3,370 രൂപ വരെ സമ്മാനമായി ലഭിക്കും.
വീഡിയോ നിർമാതാക്കൾക്ക് മറുപടി നൽകാൻ കഴിയുന്ന കമന്റ് സെക്ഷനിൽ ആരാധകർക്ക് അവരുടെ പ്രിയപ്പെട്ട യുട്യൂബേഴ്സുമായി നേരിട്ട് സംസാരിക്കാം. ഇതിനും സൂപ്പർ താങ്ക്സ് ഫീച്ചർ സഹായിക്കും. 68 രാജ്യങ്ങളിൽ ഈ ഫീച്ചർ ലഭ്യമാണ്, ഇത് യുട്യൂബ് പാർട്ണേഴ്സ് പ്രോഗ്രാമുകളിൽ യോഗ്യരായവരിലേക്ക് വ്യാപിപ്പിക്കാനാണ് യുട്യൂബിന്റെ നീക്കം.
ക്രിയേറ്റേഴ്സിന് ഒരു പുതിയ വരുമാന സ്രോതസ്സിലേക്ക് പ്രവേശനം നൽകുമ്പോൾ ആരാധകർക്ക് അവരുടെ പ്രിയപ്പെട്ട ചാനലുകളെ പിന്തുണയ്ക്കാൻ സൂപ്പർ താങ്ക് പ്രാപ്തമാക്കുന്നുവെന്ന് യൂട്യൂബ് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക