വാഹന പ്രേമികളെ അമ്പരപ്പിക്കാനൊരുങ്ങുകയാണ് ഒല ഇലക്ട്രിക് സ്കൂട്ടർ. പ്രമുഖ ഓണ്‍ലൈന്‍ ടാക്സി സേവനദതാക്കളായ ഒല ഇപ്പോൾ ചർച്ചാ വിഷയമായി മാറിയിരിക്കുകയാണ്. സ്കൂട്ടർ ഏത് നിറത്തിലാണ് എത്തുക എന്ന് ചോദിക്കുന്നവരാണ് അമ്പരക്കുന്നത്. അതെന്തെന്നാൽ, ഒല ഇലക്ട്രിക് സ്കൂട്ടറുകൾ എത്തുന്നത് പത്ത് നിറങ്ങളിലായാണ്. ഇപ്പോൾ വിപണിയിലുള്ള ഇലക്ട്രിക് സ്കൂട്ടറുകൾ മൂന്നോ നാലോ നിറങ്ങളിൽ ലഭിക്കുമ്പോൾ ഒലയുടെ ഇലക്ട്രിക്ക് സ്കൂട്ടര്‍ പത്ത് നിറങ്ങളിൽ എത്തും.
തങ്ങളുടെ പുതിയ മോട്ടോർ സൈക്കിൾ മോഡൽ പള്‍സര്‍ NS 125 ന് വില വർധിപ്പിച്ച് ബജാജ്
ഗ്ലോസി, മാറ്റ് ഫിനിഷില്‍ ചുവപ്പ്, പിങ്ക്, മഞ്ഞ, സില്‍വര്‍, വെളുപ്പ്, കറുപ്പ് നിറങ്ങളിലെല്ലാം ഒലയുടെ ഇലക്ട്രിക്ക് സ്കൂട്ടര്‍ ലഭ്യമാകും എന്നാണ് വിവരം. എന്നാൽ ഏതെല്ലാം നിറങ്ങളിലെന്ന് ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ല. 125 സിസി സ്കൂട്ടറുകളുടെ സമാന വിലയ്ക്ക് അവതരിപ്പിക്കാനാണ് ഒലയുടെ ശ്രമം. അങ്ങനെ വന്നാൽ ഒരു ലക്ഷം രൂപയ്ക്ക് താഴെയായിരിക്കും ഒല ഇലക്ട്രിക്ക് സ്കൂട്ടറിന്റെ വില.
പ്രതികരിക്കാൻ ഇവിടെ എഴുതുക