കോട്ടയം : അയര്‍ക്കുന്നത്ത് നായയെ ഓടുന്ന കാറിന് പിറകില്‍ കെട്ടിവലിച്ചു. ഇന്ന് പുലര്‍ച്ചെയാണ് സംഭവം . അൽപ്പം വേഗതയിൽ പോകുന്ന കാറിന് പിന്നിൽ നായയെ കെട്ടി വലിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട് .
നായയെ കാറിൽ കെട്ടി വലിച്ചു കൊണ്ടു പോയതായി നാട്ടുകാരിൽ ചിലരാണ് പുറത്ത് പറഞ്ഞത് . തുടർന്ന് റോഡ് വക്കത്തെ ചില സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു . ഇതിലാണ് നായയെ കെട്ടി വലിക്കുന്നതിന്റെ ദൃശ്യങ്ങൾ വ്യക്തമായത് .
എന്നാൽ നായയെ കെട്ടിവലിച്ച കാർ കണ്ടെത്താനായിട്ടില്ല . സംഭവത്തില്‍ പോലീസിനും മൃഗസംരക്ഷണ വകുപ്പിനും പരാതി നല്‍കുമെന്ന് നാട്ടുകാര്‍ പറഞ്ഞു. നേരത്തെ ചെങ്ങമനാട് കാറിന് പിറകില്‍ വളര്‍ത്തുനായയെ കെട്ടിവലിച്ച സംഭവത്തിനു തുല്യമായ ക്രൂരത തന്നെയാണ് അയര്ക്കുന്നത്തുമുണ്ടായത്.
ബൈക്ക് യാത്രക്കാരനായ യുവാവ് മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ ദൃശ്യങ്ങളാണ് അന്ന് സമൂഹമാദ്ധ്യമങ്ങളില്‍ വൈറലായത് . കാർ ഓടിച്ചിരുന്ന നെടുമ്പാശേരി പുത്തൻവേലിക്കര ചാലാക്ക കോന്നംഹൗസിൽ യൂസഫിനെ പിന്നീട് പോലീസ് അറസ്റ്റു ചെയ്തിരുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക