ചർമം സുന്ദരമായിരിക്കണമെന്ന് ആഗ്രഹിക്കാത്ത ആരുമില്ല. എന്നാൽ തിരക്കു പിടിച്ച ജീവിതത്തിൽ ചർമ സംരക്ഷണത്തിനായി സമയം കണ്ടെത്താൻ പലർക്കും സാധിക്കുന്നില്ല.ഒരു ടേബിൾ സൂപൺ തൈരും ഒരു വിറ്റാമിൻ ഇ ഗുളികയും കൈയ്യിൽ ഉണ്ടെങ്കിൽ നമ്മുക്ക് ഒരു ഫെയ്സ്പായ്ക്ക് തയ്യാറാക്കാം.
ഒരു കോട്ടൻ തുണി കൊണ്ട് പിഴിഞ്ഞ് തൈരിലുള്ള വെള്ളം കളയുക. ഇങ്ങനെ കിട്ടുന്ന തൈര് ഒരു ബൗളിലെടുത്ത് ഇതിലേക്ക് വിറ്റാമിൻ ഇ ഗുളിക ചേർത്ത് ഇളക്കിയെടുക്കണം. ഈ മിശ്രിതം മുഖത്തു പുരട്ടി നന്നായി മസാജ് ചെയ്യുക.
രണ്ടു മിനിറ്റിനുശേഷം മുഖം കഴുകാം. ചർമത്തിലെ രക്തസംക്രമണം വർധിപ്പിക്കാനും ടെക്സചർ മികച്ചതാക്കാനും ഈ ഫെയ്സ്പാക്ക് സഹായിക്കും.
പിഗ്മന്റേഷൻ, കരിവാളിപ്പ് എന്നിവ മാറ്റി മുഖത്തിന് തിളക്കവും മിനുസവും നൽകാനും ഇത് സഹായിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക