കറുത്ത പാടുകൾ, മുഖക്കുരു, വരൾച്ച, എന്നിവ അകറ്റി ചർമത്തിനു തിളക്കവും മിനസവും ലഭിക്കാൻ പേരയില ഫെയ്സ് പാക് ഉപയോഗിക്കാം. വളരെ എളുപ്പം വളരെ എളുപ്പത്തിൽ വീട്ടിലുണ്ടാക്കാനാവും എന്നത് പേരയില ഫെയ്സ്പാക്കിന്റെ പ്രത്യേകതകളാണ്.
പേരയുടെ ഏതാനും ഇലകൾ പറിച്ചെടുത്ത് വെള്ളത്തിൽ അരച്ചെടുത്ത് പേസ്റ്റ് രൂപത്തിലാക്കുക. ഇളം ഇലകളാണ് ഇതിന് കൂടുതല്‍ അനുയോജ്യം.
വരണ്ട ചർമമാണെങ്കിൽ തേനും ഓയിലി സ്കിൻ ആണെങ്കിൽ നാരങ്ങാ നീരും ചേർക്കണം. മുഖക്കുരുവാണ് പ്രശ്നമെങ്കിൽ ഒരു നുള്ള് മഞ്ഞളും ഒരു സ്പൂൺ കറ്റാർ വാഴ ജെല്ലുമാണ് പേരയില പേസ്റ്റിൽ ചേർക്കേണ്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക