കൊച്ചി: കളമശ്ശേരിയിൽ താറാവുകൾ കൂട്ടത്തോടെ ചത്തത് ആശങ്ക സൃഷ്ടിക്കുന്നു. കൊച്ചി എച്ച്എംടി കോളനിക്ക് അടുത്തുള്ള ശംസുദ്ദീൻ എന്ന കർഷകന്റെ താറാവുകളാണ് കൂട്ടത്തോടെ ചത്തത്.
നൂറിലധികം താറാവുകൾ ഇതിനോടകം ചത്ത് പോയെന്ന് ശംസുദ്ദീൻ പറഞ്ഞു. ഇന്നലെയും താറാവുകൾ ചത്തിരുന്നുവെന്ന് ശംസുദ്ധീൻ പറയുന്നു. താറാവുകളുടെ സാംപിൾ പരിശോധിച്ചാൽ മാത്രമേ കാരണം വ്യക്തമാവൂ.
രണ്ട് ദിവസം മുൻപ് കോഴിക്കോട് കൂരാച്ചുണ്ടിൽ കോഴികൾ കൂട്ടത്തോടെ ചത്തത് വലിയ ആശങ്ക സൃഷ്ടിച്ചിരുന്നു. പക്ഷികളുടെ മരണകാരണം പക്ഷിപ്പനിയാണോയെന്ന് ആശങ്ക സൃഷ്ടിച്ചെങ്കിലും ഭോപ്പാലിലെ ലാബിലെ പരിശോധനാ ഫലം നെഗറ്റീവാണെന്നാണ് അധികൃതർ അറിയിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക