ഇത്തവണത്തെ ഒളിമ്പിക്സിൽ ഇന്ത്യയുടെ ശബ്ദം വാനോളം ഉയർത്തിയ താരമാണ് മീരാഭായ് ചാനു. ഒളിമ്പിക്സിന്റെ രണ്ടാം ദിവസം തന്നെ രാജ്യത്തിനായി വെള്ളി മെഡൽ സ്വന്തമാക്കി മീരാഭായ്. ടോക്കിയോ ഒളിമ്പിക്സിൽ ഭാരദ്വേഹനത്തിലാണ് മീരാഭായ് ചാനു വെള്ളി മെഡൽ നേടിയത്. മീരാഭായ് ചാനുവിന്റെ നേട്ടത്തിൽ മണിപ്പൂര്‍ സര്‍ക്കാര്‍ താരത്തിന് ഒരു കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ചു. മുഖ്യമന്ത്രി ഭിരേന്‍ സിംഗാണ് പാരിതോഷികം പ്രഖ്യാപിച്ചിരിക്കുന്നത്.
ലോക മലയാളികള്‍ക്ക് അഭിമാന നിമിഷം, രാജ്യത്തെ ഏറ്റവും വലിയ കുടുംബാരോഗ്യ കേന്ദ്രം മലപ്പുറത്ത്
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ അധ്യക്ഷതയില്‍ നടന്ന വടക്കു-കിഴക്കന്‍ മുഖ്യമന്ത്രിമാരുടെ യോഗത്തില്‍ മീരാഭായ് ചാനുവിന്റെ മെഡല്‍ നേട്ടം താൻ പറഞ്ഞെന്നും ഇത് കേട്ട് അമിത് ഷാ ഉൾപ്പെടെയുള്ളവർ എഴുന്നേറ്റു നിന്ന് കയ്യടിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു. മാത്രമല്ല, ടോക്കിയോയിൽ നിന്ന് രാജ്യത്ത് തിരിച്ചെത്തുമ്പോൾ റെയില്‍വെയിലെ ടിക്കറ്റ് കളക്ടറുടെ ജോലി തുടരേണ്ടിവരില്ലെന്നും മികച്ച പദവി മീരാഭായ് ചാനുവിനെ കാത്തിരിക്കുന്നുവെന്നും ഭീരേന്‍ സിംഗ് കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക