തങ്ങളുടെ പുതിയ മോട്ടോര്‍ സൈക്കിള്‍ മോഡൽ പള്‍സര്‍ NS 125 ന് വില വർധിപ്പിച്ചിരിക്കുകയാണ് ബജാജ്. ഏപ്രിലിൽ അവതരിപ്പിച്ച വാഹനത്തിനാണ് മൂന്ന് മാസം പൂർത്തിയാകും മുൻപ് വില വർധിപ്പിച്ചിരിക്കുന്നത്. വാഹനത്തിന് 4,416 രൂപയാണ് കൂട്ടിയിരിക്കുന്നത്. പള്‍സര്‍ NS 125യുടെ പുതിയ എക്സ്-ഷോറൂം വില 98,259 യാണ്. ബിഎസ് 6 പാലിക്കുന്ന 124.45 സിസി, ഡിടിഎസ്ഐ എഞ്ചിനാണ് ബജാജ് പള്‍സര്‍ എന്‍എസ് 125 മോട്ടോര്‍സൈക്കിളിന്റെ ഹൃദയം എന്ന പറയാം.
ഡിജിറ്റല്‍ കറന്‍സി പരീക്ഷിക്കാനൊരുങ്ങി റിസർവ് ബാങ്ക്, പൊതു ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാം
സ്പ്ലിറ്റ് ഗ്രാബ് റെയില്‍, മാസ്ക്കുലാര്‍ പെട്രോള്‍ ടാങ്ക്, സ്പ്ലിറ്റ് സീറ്റ്, സ്പോര്‍ട്ടി ലുക്കുള്ള ഹെഡ്ലാംപ് എന്നിങ്ങനെ പള്‍സര്‍ എന്‍എസ് ബൈക്കുകളുടെ അടിസ്ഥാന ഫീച്ചറുകളെല്ലാം പള്‍സര്‍ NS 125യിലും ഇടം നേടിയിട്ടുണ്ട്. ബര്‍ട്ട് റെഡ്, സഫയര്‍ ബ്ലൂ, പ്യൂവര്‍ ഗ്രേ, ഫിയറി ഓറഞ്ച് എന്നിങ്ങനെ നാല് കളറുകളിലായാണ് വാഹനം എത്തുന്നത്. പള്‍സര്‍ NS 125യില്‍ മാറ്റ് മോഡലുകളിലുള്ളത് പോലെ വെള്ള നിറത്തിലുള്ള ഫ്രെയിം, അലോയ് വീലുകള്‍ എന്നിവയില്ല. എന്‍എസ് സീരീസില്‍ ബജാജ് അവതരിപ്പിക്കുന്ന ആദ്യ 125 സിസി മോട്ടോര്‍ സൈക്കിളാണ് പള്‍സര്‍ എന്‍എസ് 125 എന്നതും പ്രത്യേകതയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക