അയ്യങ്കാളി മെമ്മോറിയല്‍ ടാലന്റ് സര്‍ച്ച് ആന്റ് ഡെവലപ്മെന്റ് സ്കോളര്‍ഷിപ്പിന് 2021-22 വര്‍ഷത്തെ അപേക്ഷ ക്ഷണിച്ചു. 2020-21 വര്‍ഷത്തില്‍ ജില്ലയിലെ സര്‍ക്കാര്‍/എയിഡഡ് സ്കൂളുകളില്‍ നാലാം ക്ലാസിലും ഏഴാം ക്ലാസിലും പഠിച്ച വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ കവിയാത്തതും, സി പ്ലസില്‍ കുറയാത്ത ഗ്രേഡ് ലഭിച്ചതുമായവര്‍ക്ക് അപേക്ഷിക്കാം.
‘വർക്ക് ഫ്രം വെഡിങ്’; വിവാഹദിനത്തിൽ മണ്ഡപത്തിലിരുന്ന് ലാപ്ടോപ്പിൽ ജോലി ചെയ്യുന്ന വരൻ
നിശ്ചിത മാതൃകയിലുള്ള അപേക്ഷയുടെ കൂടെ ജാതി, വരുമാന സര്‍ട്ടിഫിക്കറ്റ്, ആധാര്‍കാര്‍ഡ്, ബാങ്ക് പാസ്ബുക്ക് എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, നാല്,ഏഴ് ക്ലാസുകളിലെ വാര്‍ഷിക പരീക്ഷയില്‍ നേടിയ ഗ്രേഡ് സംബന്ധിച്ച് ഹെഡ്മാസ്റ്ററുടെ സര്‍ട്ടിഫിക്കറ്റ്, കലാകായിക മത്സരങ്ങളില്‍ മികവ് തെളിയിച്ചിട്ടുണ്ടെങ്കില്‍ സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ് എന്നിവ സഹിതം ആഗസ്ത് 15 നകം അതാത് ബ്ലോക്ക് പട്ടികജാതി വികസന ഓഫീസില്‍ എത്തണം. ഫോണ്‍ 0497 2700596
പ്രതികരിക്കാൻ ഇവിടെ എഴുതുക