കെഎസ് യു നേതാക്കള്‍ക്കെതിരെ എസ്എഫ്ഐ നടത്തിയ അക്രമം കയ്യുംകെട്ടി നോക്കിനിൽക്കില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന് പറഞ്ഞു. അക്രമം അഴിച്ചുവിട്ട് നേതാക്കളെ നിശബ്ദരാക്കാം എന്നാണ് തോന്നലെങ്കിൽ അതിനെ ശക്തമായി ചെറുക്കുവാനാണ് തീരുമാനമെന്ന് അദ്ദേഹം വ്യക്തമാക്കി. എറണാകുളം മഹാരാജാസില്‍ നടന്ന അക്രമ സംഭവത്തെ കുറിച്ചായിരുന്നു സുധാകരന്റെ പരാമർശം. എസ്എഫ്ഐ ഒഴികെയുള്ള ഒരു വിദ്യാര്‍ത്ഥി സംഘടനയ്ക്കും സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ സാധിക്കില്ലെന്ന് പറഞ്ഞാൽ അത് വിലപോകുന്നതല്ലെന്നും അദ്ദേഹം പറഞ്ഞു.
136 അടിയോട് അടുത്ത് മുല്ലപ്പെരിയാറിലെ ജലനിരപ്പ്, 140 എത്തിയാൽ മുന്നറിയിപ്പ് നൽകും
കലാലയങ്ങളെ അധികാരത്തിന്റെ തണലില്‍ നിന്ന് ആധിപത്യമുറപ്പിക്കാനാണ് എസ്എഫ്ഐ ശ്രമിക്കുന്നത്. കണ്ണൂരില്‍ സിപിഎം നടപ്പാക്കാന്‍ ശ്രമിക്കുന്ന ഫാസിസമാണ് ഇപ്പോള്‍ ക്യാമ്പസുകളില്‍ എസ്എഫ്ഐ നടപ്പാക്കുന്നത്. കലാലയങ്ങളില്‍ ഭീതിയുടെ അന്തരീക്ഷം സൃഷ്ടിക്കുന്ന എസ്എഫ്ഐ തീക്കൊള്ളികൊണ്ട് തലചൊറിയുകയാണെന്ന് ഓര്‍ക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ബിജെപിയും നരേന്ദ്രമോദിയും കൈകാര്യം ചെയ്യുന്ന അതേ രീതിയിലാണ് കേരളത്തില്‍ മുഖ്യമന്ത്രിയും സിപിഎമ്മും വിദ്യാര്‍ത്ഥി സമരങ്ങളെ കൈകാര്യം ചെയ്യുന്നതെന്നും അദ്ദേഹം ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക