തിരുവനന്തപുരം: സിപിഎം കൊല്ലം എംഎല്‍എയും നടനുമായ മുകേഷില്‍ നിന്ന് വിവാഹമോചനത്തിന് ഒരുങ്ങി നര്‍ത്തകി മേതില്‍ ദേവിക. ആദ്യ ഭാര്യയായിരുന്ന സരിത ഉയർത്തിയിരുന്ന അതേ പരാതികൾ തന്നെയുയർത്തിയാണ് മേതിൽ ദേവികയും മുകേഷിൽ നിന്നും വിവാഹ ബന്ധം വേർപെടുത്താനൊരുങ്ങുന്നത്.
ഭർത്താവെന്ന നിലയിൽ മുകേഷ് ഒരു പരാജയമാണെന്ന കാരണം പറഞ്ഞാണ് മേതിൽ ദേവിക കുടുംബ കോടതിയെ സമീപിച്ചിരിക്കുന്നത് എന്നാണ് ലഭിക്കുന്ന വിവരം.
പരസ്ത്രീ ബന്ധവും മദ്യപാനവും തെറിവിളിയും പീഡനവുമൊക്കെ ഉള്‍പ്പെടുത്തി വിശദമായ വിവാഹമോചന ഹര്‍ജിയാണ് നര്‍ത്തകി കുടുംബകോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.
കുറച്ചുകാലമായി മുകേഷുമായി വേര്‍പിരിഞ്ഞാണ് മേതില്‍ ദേവികയുടെ താമസം. ആദ്യ വിവാഹത്തിലുണ്ടായ മകനൊപ്പം പാലക്കാട്ടെ അമ്മയുടെ വസതിയിലാണ് ദേവിക. മുകേഷിന്റെ ആദ്യ ഭാര്യ നടി സരിത മുകേഷിനെതിരേ ഉന്നയിച്ച അതേ ആരോപണങ്ങളാണ് ഇപ്പോള്‍ ദേവികയും മുന്നോട്ടുവയ്ക്കുന്നത്.
സ്വന്തം കുടുംബത്തെ തിരിഞ്ഞു നോക്കാത്ത മദ്യപനും പണത്തോട് ആര്‍ത്തിയുമുള്ള മുകേഷ് എങ്ങനെ ജനപ്രതിനിധി ആകുമെന്നു തെരഞ്ഞെടുപ്പ് കാലത്ത് സരിത ചോദ്യം ഉന്നയിച്ചിരുന്നു.
കോവിഡ് കാലത്തും പോലു കുടുംബത്തിലെ കാര്യങ്ങള്‍ ശ്രദ്ധിക്കുന്നതില്‍ മുകേഷ് പരാജയമായിരുന്നു. തനിക്ക് വേണ്ടി കുറച്ചു പണം പോലും മുടക്കാന്‍ മുകേഷ് തയാറായിട്ടില്ല.
സ്വന്തം കാര്യം മാത്രം നോക്കുന്ന ഭര്‍ത്താവാണ് മുകേഷ്. ഇങ്ങനെ അവഗണനകള്‍ സഹിച്ച് ഇനിയും മുന്നോട്ടു പോകാന്‍ സാധിക്കാത്തതു കൊണ്ടാണ് ദാമ്പത്യം അവസാനിപ്പിക്കാന്‍ നര്‍ത്തകി തയാറെടുക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക