ഇന്ത്യയുടെ ടേബിള്‍ ടെന്നീസ് പ്രതീക്ഷയായിരുന്ന വനിതാതാരം മണിക ബത്ര പുറത്തായി. മൂന്നാം റൗണ്ടില്‍ ഓസ്ട്രിയയുടെ സോഫിയ പോള്കനോവയോടാണ് താരം തോൽവി സമ്മതിച്ചത്. സ്കോര്‍: 11-8, 11-2, 11-5, 11-7
നേരിട്ടുള്ള സെറ്റുകള്‍ക്കാണ് ബത്രയുടെ തോല്‍വി.
ഒരു സെറ്റില്‍ പോലും ആധിപത്യം പുലര്‍ത്താന്‍ ബത്രയ്ക്ക് സാധിച്ചില്ല. നേരത്തേ മിക്സഡ് ഡബിള്‍സ് മത്സരത്തിലും താരം പുറത്തായിരുന്നു. ആദ്യ രണ്ട് റൗണ്ടുകളില്‍ പുറത്തെടുത്ത മികവ് പോള്കനോവയ്ക്കെതിരേ ബത്രയ്ക്ക് പുറത്തെടുക്കാനായില്ല. ഇതോടെ ടേബിള്‍ ടെന്നീസ് വനിതാ വിഭാഗത്തില്‍ ഇന്ത്യയുടെ പ്രതീക്ഷകള്‍ അവസാനിച്ചു. ഇന്ന് നടന്ന രണ്ടാം റൗണ്ട് മത്സരത്തില്‍ ഇന്ത്യയുടെ മറ്റൊരു പ്രതീക്ഷയായിരുന്ന സുതീര്‍ഥ മുഖര്‍ജിയും തോൽവി ഏറ്റുവാങ്ങിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക