പാലക്കാട്: വേർപിരിയൽ വാർത്തകളോട് പ്രതികരിച്ച് മേതിൽ ദേവിക. ഭർത്താവ് മുകേഷുമായുള്ള വേർപിരിയൽ രാഷ്ട്രീയ വിവാദമാക്കേണ്ട ആവശ്യമില്ല .
പരസ്പര ധാരണയിലാണ് പിരിയാൻ തീരുമാനിച്ചത്. മുകേഷും താനും രണ്ടുതരത്തിലുള്ള ആദർശമുള്ളവരാണ്. തങ്ങൾക്കിടയിലുള്ള പ്രശ്നങ്ങൾ പുറത്തുപറയാൻ താത്പര്യപ്പെടുന്നില്ല.
പിരിയുന്നത് സൗഹാർദത്തോടെയാണ്. മുകേഷ് നന്മയുള്ള വ്യക്തിയാണ് അദ്ദേഹത്തെ വിമർശിക്കാനും കുറ്റപ്പെടുത്താനും താനില്ല. വേർപിരിയൽ സങ്കടകരമാണെന്നും എല്ലാം നല്ലതിനാകട്ടെ എന്നും അവർ പറഞ്ഞു.
മുകേഷിന് വക്കീൽ നോട്ടീസ് അയച്ചെന്ന വാർത്ത ദേവിക സ്ഥിരീകരിച്ചു. വേർപിരിയലുമായി ബന്ധപ്പെട്ട പ്രചരിക്കുന്ന കഥകളിൽ സത്യമില്ല. തുടർന്നുള്ള കാര്യങ്ങൾ കൂട്ടായി തീരുമാനിക്കുമെന്നും ദേവിക വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക