പലരും അനുഭവിക്കുന്ന ഒരു പ്രധാന പ്രശ്നമാണ് മുട്ടുവേദന. ശരീരത്തിൻറെ എത്ര വലിയ ഭാരവും നമ്മുക്ക് താങ്ങാനാവുന്നത് കാൽമുട്ടുകളിലാണ്. മുട്ടുകൾക്ക് വരുന്ന വേദന സഹിക്കാൻ കഴിയാത്തതാണ്.
മുട്ടുവേദനക്കുള്ള കാരണങ്ങൾ പല വിധത്തിലാണ്. മുട്ടുമടക്കാനോ നിവർത്താനോ കഴിയാതിരിക്കുക, നടക്കാൻ പറ്റാത്ത അവസ്ഥ വരുക അങ്ങനെ പല വിധത്തിലാണ് മുട്ടുവേദന വരുന്നത്.
മുട്ടിൽ ഏൽക്കുന്ന ക്ഷതങ്ങൾ, സന്ധിവാതം, ആർത്രൈറ്റിസ്, അണുബാധ എന്നിവയെല്ലാം മുട്ടുവേദനയുടെ പ്രധാനപ്പെട്ട കാരണങ്ങളിൽ ചിലതാണ്.
മുട്ടുവേദന പലരിലും പല വിധത്തിലാണ് വരുന്നത്. മുട്ടുവേദനയ്ക്കുളള ചില ഒറ്റമൂലികൾ നോക്കാം.
ഇഞ്ചി
മുട്ടുവേദനയെ പ്രതിരോധിക്കുന്ന കാര്യത്തിൽ ഏറെ മുന്നിലാണ് ഇഞ്ചി. ഇഞ്ചി കൊണ്ടുളള ഭക്ഷണം കൂടുതലായി കഴിക്കുന്നത് മുട്ടുവേദനയെ അകറ്റും. ഇഞ്ചി ചായ ദിവസവും കുടിക്കുന്നത് നല്ലതാണ്. ഇത് മുട്ടുവേദനക്ക് ആശ്വാസം നൽകാൻ സഹായിക്കുന്നു.
കടുകെണ്ണ
മുട്ടുവേദനക്കുള്ള നല്ലൊരു പരിഹാരമാണ് കടുകെണ്ണ. മുട്ടുവേദന ഉള്ളപ്പോൾ കടുകെണ്ണ ഇട്ട് നല്ലതു പോലെ ഉഴിഞ്ഞ് ചൂടുവെള്ളം പിടിച്ചാൽ മതി. ഇത് മുട്ടുവേദന മാറാൻ സഹായിക്കും.
ചെറുനാരങ്ങ
ചെറുനാരങ്ങ മുട്ടിൽ വെക്കുന്നത് മുട്ടുവേദന ഇല്ലാതാക്കും. ചെറുനാരങ്ങ ചെറിയ കഷ്ണങ്ങളായി മുറിയ്ക്കുക. ഇത് കട്ടിയില്ലാത്ത ഒരു കോട്ടൻ തുണിയിൽ പൊതിയുക. ഇനി എള്ളെണ്ണ ചെറുതായി ചൂടാക്കുക. ചെറുനാരങ്ങ പൊതിഞ്ഞു വച്ച തുണി ചൂടാക്കിയ എള്ളെണ്ണയിൽ മുക്കുക. ഇത് മുട്ടുവേദയുള്ളിടത്തു വച്ചു കെട്ടുക. 10-15 മിനിറ്റ് ഇങ്ങനെ വെക്കുക. ഇത് മുട്ടുവേദന മാറാൻ സഹായിക്കും.
കാൽസ്യം
എല്ലുകളുടെ ആരോഗ്യത്തിന് കാൽസ്യം നല്ലതാണെന്ന് എല്ലാവർക്കും അറിയാം. അതിനാല് കാൽസ്യം അടങ്ങിയ ഭക്ഷണം നന്നായി കഴിക്കുക. പാലുൽപ്പന്നങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. ഇത് മുട്ടിൻറെ ആരോഗ്യത്തിന് ഗുണം ചെയ്യും
പ്രതികരിക്കാൻ ഇവിടെ എഴുതുക