മഹാരാഷ്ട്ര: ജൽന ജില്ലയിലെ സർക്കാർ ആശുപത്രിയിൽ 100 കിടക്കകളുള്ള പോർട്ടബിൾ ആശുപത്രി മഹാരാഷ്ട്ര ആരോഗ്യമന്ത്രി രാജേഷ് ടോപ്പെ തിങ്കളാഴ്ച ഉദ്ഘാടനം ചെയ്തു.
കൊറോണ വൈറസിന്റെ മൂന്നാം തരംഗത്തെ നേരിടാൻ ആവശ്യമായ എല്ലാ ക്രമീകരണങ്ങളും സംസ്ഥാന ഭരണകൂടം നടത്തുന്നുണ്ടെന്ന് വാർത്താ ഏജൻസി പിടിഐ റിപ്പോർട്ട് ചെയ്തു.
പോർട്ടബിൾ ആശുപത്രിയില്‍ 92 ജനറൽ, എട്ട് ഐസിയു കിടക്കകളാണുള്ളത്. കോവിഡ് -19 രോഗികളെ ചികിത്സിക്കാൻ ജില്ലയിൽ നിലവിലുള്ള 350 കിടക്കകളുള്ള സർക്കാർ ആശുപത്രിയെ പോർട്ടബിൾ ആശുപത്രി സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക