വിവാഹം കഴിഞ്ഞ് ഒരു വർഷത്തിന് ശേഷം ബന്ധം വേർപ്പെടുത്താൻ ഒരുങ്ങുകയാാണ് നടിയും മുൻ പോൺതാരവും ആയ മിയ ഖലീഫ. കഴിഞ്ഞ ജൂൺ പത്തിനായിരുന്നു സ്വീഡിഷ് ഷെഫായ റോബർട്ട് സാൻഡ്ബെർഗുമായുള്ള മിയയുടെ വിവാഹം.
ദാമ്പത്യ ജീവിതത്തിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ ഒരു വർഷത്തോളമായി ശ്രമിക്കുകയായിരുന്നു, എന്നാൽ അഭിപ്രായവ്യത്യാസങ്ങൾ മറികടക്കുന്നതിൽ തങ്ങൾ പരാജയപ്പെട്ടെന്നും മിയ ഇൻസ്റ്റാഗ്രാം കുറിപ്പിൽ പറയുന്നു.
ഞങ്ങൾ തമ്മിൽ പരിഹരിക്കാനാവത്ത വ്യത്യാസങ്ങളാണുള്ളത്. യാതൊരു പശ്ചാത്താപവുമില്ലാതെ ഞങ്ങൾ ഈ അദ്ധ്യായം അവസാനിപ്പിക്കുകയാണെന്നും മിയ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക