കൊല്ലം: രണ്ട് ഭാര്യമാരും ഒരേ കാരണം പറഞ്ഞ് ബന്ധം വേര്‍പെടുത്തുന്നതോടെ മുകേഷ് എംഎല്‍എ കൂടുതല്‍ പ്രതിരോധത്തില്‍. ആദ്യ ഭാര്യ സരിത ഉന്നയിച്ച ആരോപണങ്ങളൊക്കെ തന്നെയാണ് രണ്ടാം ഭാര്യ മേതില്‍ ദേവികയും ആവര്‍ത്തിക്കുന്നത്.
തുടര്‍ച്ചയായി വിവാദങ്ങളില്‍ അകപ്പെടുന്ന മുകേഷ് സിപിഎമ്മിന് ബാധ്യതയാണെന്ന വികാരമാണ് പ്രവര്‍ത്തകര്‍ പങ്കുവെക്കുന്നത്. മണ്ഡലത്തിലെ എംഎല്‍എ എന്ന നിലയിലുള്ള മുകേഷിന്റെ പ്രവര്‍ത്തനത്തിലും പാര്‍ട്ടിയില്‍ അത്ര നല്ല അഭിപ്രായമില്ല.
അതിനിടെയാണ് രണ്ടാം ഭാര്യ മേതില്‍ ദേവിക മുകേഷിനെതിരെ വിവാഹ മോചനക്കേസും നല്‍കിയിരിക്കുന്നത്. ആദ്യ ഭാര്യ സരിത ബന്ധമൊഴിയാന്‍ പറഞ്ഞ കാരണങ്ങള്‍ തന്നെയാണ് രണ്ടാം ഭാര്യ ദേവികയും പരാതിയില്‍ പറയുന്നത്. ഇതോടെ സ്ത്രീകളെ ബഹുമാനിക്കാത്ത ഒരാള്‍ എങ്ങനെ ജനപ്രതിനിധിയായി തുടരും എന്ന ചോദ്യമാണ് ഉയരുന്നത്.
ഭര്‍ത്താവെന്ന നിലയില്‍ മുകേഷ് ഒരു പരാജയമാണെന്ന കാരണം പറഞ്ഞാണ് മേതില്‍ ദേവിക കുടുംബ കോടതിയെ സമീപിച്ചിരിക്കുന്നത്. മുകേഷിന്റെ ചില പരസ്ത്രീ ബന്ധങ്ങളും ഭാര്യ അറിഞ്ഞതോടെയാണ് കുടുംബ പ്രശ്നങ്ങള്‍ രൂക്ഷമായത്. മുകേഷിന്റെ സ്വഭാവ വൈകല്യങ്ങളും പരാതിയില്‍ വ്യക്തമാക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക