Home LATEST NEWS നീലച്ചിത്ര നിർമ്മാണം; രാജ്​ കുന്ദ്രയെ 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു

നീലച്ചിത്ര നിർമ്മാണം; രാജ്​ കുന്ദ്രയെ 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു

മുംബൈ: നീലച്ചിത്രം നിര്‍മിച്ച്‌​ മൊബൈല്‍ ആപുകളില്‍ വില്‍പന നടത്തിയ കേസില്‍ നടി ശില്‍പ ഷെട്ടിയുടെ ഭര്‍ത്താവുമായ രാജ്​ കുന്ദ്രയെ 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.

കുന്ദ്രയെ മുംബൈ പൊലീസ്​ കൂടുതല്‍ ദിവസം കസ്റ്റഡിയില്‍ ആവശ്യപ്പെട്ടിരുന്നുവെങ്കിലും അംഗീകരിക്കാതെയാണ്​ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടത്​. കുന്ദ്ര നല്‍കിയ ജാമ്യാപേക്ഷ കോടതി ബുധനാഴ്ച പരിഗണിക്കും.

അതിനിടെ, നടിമാരായ പൂനം പാണ്ഡെ, ഷെര്‍ലിന്‍ ചോപ്ര എന്നിവര്‍ക്ക്​ ബോംബെ ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. സെപ്​റ്റംബര്‍ 20 വരെ ഇവരുടെ പേരില്‍ നടപടി സ്വീകരിക്കരുതെന്ന്​ കോടതി നിര്‍ദേശിച്ചു.

കുന്ദ്ര ഉള്‍പെട്ട നീലച്ചിത്ര റാക്കറ്റ്​ കേസില്‍ ഹാജരാകാന്‍ ഷെര്‍ലിന്‍ ചോ​പ്രക്ക്​ നേരത്തെ സമന്‍സ്​ ലഭിച്ചിരുന്നു.

Also Read :   10 ലക്ഷം ടിക്കറ്റ് അധികം വിറ്റു: ഓണം ബമ്പർ നറുക്കെടുപ്പ് ഇന്ന്