കാലിക്കറ്റ് യൂണിവേഴ്സിറ്റി അധ്യാപകനെ പീഡന പരാതിയില്‍ പോലീസ് അറസ്റ്റ് ചെയ്തു. പരാതിയ്ക്കുമേൽ തേഞ്ഞിപ്പലം പോലീസാണ് ഇയാളെ പ്രതിയാക്കി കേസെടുത്തത്. കാലിക്കറ്റ് യൂണിവേഴ്സിറ്റി ഇംഗ്ലീഷ് വിഭാഗം അസി.പ്രൊഫസര്‍ ഹാരിസിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. നേരത്തെ ഇയാൾക്കെതിരെ ഒരു വിദ്യാർഥി പരാതി നൽകിയിരുന്നു.
സമദ് നായകനായ ‘വർക്കി’ ; സിനിയ ഒടിടിയിൽ ജൂലായ് 30ന്
പീഡന പരാതിയ്ക്ക് പിന്നാലെ യൂണിവേഴ്സിറ്റി ഇയാളെ സസ്പെൻഡ് ചെയ്യുകയും ചെയ്തിരുന്നു. നേരത്തെ തന്നെ പരാതിക്കാരിയിൽ നിന്ന് വിശദമായ മൊഴി പോലീസ് എടുത്തിട്ടുണ്ട്. ആദ്യം യൂണിവേഴ്സിറ്റിയുടെ പരാതി പരിഹാര സെല്ലിൽ പരാതി നൽകിയ വിദ്യാർഥിനി പിന്നീടാണ് പോലീസിന് പരാതി കൈമാറിയത്. പ്രാഥമിക അന്വേഷണത്തിന് ശേഷം കമ്മിറ്റി പരാതി പോലീസിന് നൽകുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക