വൈകുന്നേരമാകുമ്പോൾ കുഞ്ഞുങ്ങൾ എന്തെങ്കിലും ഉണ്ടാക്കി കൊടുക്കാനായി അമ്മമ്മാർ ചിന്തിച്ചിരിക്കുകയാകും. എന്നാൽ വീട്ടിൽ കുറച്ച് അരിപ്പൊടിയും ശർക്കരയുമൊക്കെ ഉണ്ടെങ്കിൽ ഒരു വയണയില അപ്പം ഉണ്ടാക്കിയാലോ. ആദ്യം എന്തൊക്കെയാണ് വേണ്ട ചേരുവകൾ എന്ന് നോക്കാം.
അരിപൊടി(വറുത്തത് ) – 2 കപ്പ്Vayanayila appam kumbil appam therali appam (1)
ശർക്കര (ചീകിയത്) – ഒന്നര കപ്പ്
ഞാലിപൂവൻ പഴം – 3 – 4 എണ്ണം
തേങ്ങ ചിരവിയത് – അര കപ്പ്
വയണയില – ആവശ്യത്തിന്
ഏലക്ക പൊടിച്ചത് – 1 ടി സ്പൂൺ
ജീരകം പൊടി – അര ടി സ്പൂൺ
ഓലക്കാൽ – ഇല കുമ്പിൾ കുത്താൻ ആവശ്യമായത്
തയ്യാറാക്കുന്ന വിധം
ശർക്കര കുറച്ചു വെള്ളം ഒഴിച്ച് ചെറുതായി ചൂടാക്കി ശർക്കര അലിയിച്ചെടുക്കുക (തിളക്കേണ്ട ആവശ്യമില്ല ) .ഇതു നല്ലത് പോലെ അരിച്ചെടുക്കുക .അപ്പോൾ അതിലുള്ള കല്ല് നീങ്ങി കിട്ടും .
അരിപൊടി ചെറുതായി ചൂടാക്കി എടുക്കുക .
ഒരു ബൗളിൽ അരിപൊടി ,ജീരകം പൊടി ,ഏലക്ക പൊടി,തേങ്ങ ചിരവിയത്,പഴം , ശർക്കര പാനി എല്ലാം കൂടി ചേർത്ത് ഇലയിൽ വെക്കാൻ പരുവത്തിൽ കുഴക്കുക .(ചപ്പാത്തി മാവിനെക്കൾ അല്പം കൂടി അയവായി ) .
ഒരു ഇഡലി പാത്രത്തിൽ വെള്ളം ചൂടാവാൻ വെക്കുക .
കുഴച്ചു വെച്ചിരിക്കുന്ന മാവിൽ നിന്നും ചെറിയ ഉരുളകൾ ഉണ്ടാക്കി ഇത് വയണയില കുമ്പിൾ രൂപത്തിലാക്കി അതിൽ നിറച്ചു ഈർക്കിലി കൊണ്ട് കുത്തി എടുക്കുക .ഇങ്ങനെ 20 – 25 കുമ്പിൾ ഉണ്ടാക്കാൻ പറ്റും .ഇത് ഇഡലി പാത്രത്തിൻറെ തട്ടിൽ വെച്ച് ആവിയിൽ അര മണിക്കൂർ പുഴുങ്ങുക.നമ്മുടെ സ്വാദിഷ്ടമായ കുമ്പിളപ്പം തയാർ.
പ്രതികരിക്കാൻ ഇവിടെ എഴുതുക