മണ്ഡലകാലം ആരംഭിക്കുന്നതിന് രണ്ട് മാസം മുമ്പെങ്കിലും ശബരിമലയിൽ വെര്‍ച്വല്‍ ക്യൂ ബുക്കിംഗ് തുടങ്ങണമെന്ന് റാന്നി എംഎല്‍എ പ്രമോദ് നാരായണ്‍ ആവശ്യപ്പെട്ടു. ഇക്കാര്യമറിയിച്ച് ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണന് കത്ത് സമർപ്പിച്ചു. തീർത്ഥാടന കാലം ആരംഭിക്കുന്നതിന് തൊട്ട് മുൻപാണ് ബുക്കിംഗ് ആരംഭിക്കാറുള്ളത്. വെര്‍ച്വല്‍ ക്യൂ വഴി ദര്‍ശനം ഉറപ്പാക്കിയ ശേഷം ഭൂരിഭാഗം പേർക്കും 40 ദിവസത്തെ വ്രതം എടുക്കുവാൻ സാധിക്കാറില്ല. അതിനാൽ ഈ സാഹചര്യം കണക്കിലെടുക്കണമെന്നും രണ്ട് മാസം മുമ്പെങ്കിലും വെര്‍ച്വല്‍ ക്യൂ വഴി ബുക്ക് ചെയ്യാനുള്ള അവസരം നൽകണമെന്നും എംഎൽഎ ആവശ്യപ്പെട്ടു.
കൊവിഡ് വാക്സിനേഷന്; വാര്‍ഡുതല മുന്‍ഗണനാ പട്ടിക തയ്യാറാക്കും
കുറഞ്ഞ കാലയളവിൽ തന്നെ ഏറ്റവുമധികം ഭക്തരെത്തുന്ന രാജ്യത്തെ തന്നെ വലിയ തീർത്ഥാടന കേന്ദ്രമാണ് ശബരിമല. ശബരിമലയിലെ തീര്‍ത്ഥാടക തിരക്ക് നിയന്ത്രിക്കുന്നതിന് വേണ്ടിയാണ് വെര്‍ച്വല്‍ ക്യൂ സംവിധാനം ഏര്‍പ്പെടുത്തിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക