ഇന്ന് നമ്മുക്ക് കുരുമുളക് ചതച്ചിട്ട നല്ല ഒന്നാം തരം കോഴിക്കറി ഉണ്ടാക്കാം.
കോഴിയിറച്ചി – 1 കിലോ
കുരുമുളക് തരു തരിപ്പായി ചതച്ച് എടുത്തത്(പൊടിക്കരുത് ) – 2 ടേബിൾസ്പൂൺ
നാരങ്ങ നീര് – രണ്ട് ടി സ്പൂൺ
സവാള – 3,നീളത്തിൽ കനം കുറച്ച് അരിഞ്ഞത്
തക്കാളി – 1 ,നീളത്തിൽ അരിഞ്ഞത്
പച്ചമുളക് – 2 , നീളത്തിൽ അരിഞ്ഞത്
ഇഞ്ചി – ഒരു ചെറിയ കഷണം ചതച്ചെടുത്തത്
വെളുത്തുള്ളി – 5 അല്ലി ചതച്ചെടുത്തത്
കറിവേപ്പില – രണ്ട് തണ്ട്
മഞ്ഞൾപ്പൊടി – അര ടി സ്പൂൺ
ഗരംമസാല / ചിക്കൻ മസാല – ഒരു ടി സ്പൂൺ
മല്ലി പൊടി – രണ്ട് ടി സ്പൂൺ
പെരുംജീരകം പൊടിച്ചത് – കാൽ ടി സ്പൂൺ
എണ്ണ – 4 ടേബിൾസ്പൂൺ
ഉപ്പ് – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
കോഴിയിറച്ചി ചെറിയ കഷണങ്ങൾ ആക്കി നന്നായി കഴുകി വൃത്തിയാക്കി എടുക്കുക .ഈ കഷണങ്ങളിലേക്ക് ചതച്ച് എടുത്ത കുരുമുളകും ,മഞ്ഞൾപ്പൊടിയും നാരങ്ങ നീര് ചേർത്ത് നന്നായി തേച്ചു പിടുപ്പിക്കുക .അര മണിക്കൂർ ഇത് റെഫ്രിജരെട്ടറിൽ വെക്കുക .
ഒരു പാനിൽ എണ്ണ ചൂടാകി ഇഞ്ചിയും വെളുത്തുള്ളിയും വഴറ്റുക .കറിവേപ്പില ചേർക്കുക .ഇതിലേക്ക് അരിഞ്ഞെടുത്ത സവാള കൂടി ചേർത്ത് വഴറ്റുക .കുറച്ച് ഉപ്പ് ചേർത്താൽ സവാള പെട്ടന്ന് വഴന്നു കിട്ടും.സവാളയുടെ നിറം ബ്രൗൺ നിറമായി മാറി തുടങ്ങുമ്പോൾ തീ കുറച്ചു ഗരംമസാലയും മല്ലിപൊടിയും പെരുംജീരകവും ചേർത്ത് വഴറ്റുക .പച്ചമണം മാറുമ്പോൾ മാറ്റി വെച്ചിരിക്കുന്ന കോഴിയിറച്ചി ചേർക്കുക .തക്കാളിയും പച്ചമുളകും ചേർക്കുക .
നന്നായി കുറച്ചു നേരം ഇളക്കുക .മസാല ചിക്കൻ കഷണങ്ങളിൽ നന്നായി ആവരണം ചെയ്തന്നു ഉറപ്പായ ശേഷം അര കപ്പ് വെള്ളം ചേർത്ത് അടച്ച് വെച്ച് വേവിക്കുക .ഇടക്ക് ഇളക്കാൻ മറക്കരുത് .വെള്ളം ആവശ്യത്തിന് ഉണ്ടന്ന് ഉറപ്പുവരുത്തുക .ഇറച്ചി നന്നായി വെന്തു കഴിയുമ്പോൾ അടപ്പ് മാറ്റി കുറച്ചു നേരം കൂടി ഇളക്കി വേവിക്കുക .അടിക്കു പിടിച്ചു കരിയാൻ ഇടയാവരുത് .ചാറു കുറുകുമ്പോൾ തീ അണക്കുക .സ്വാദിഷ്ടമായ ഈ ചിക്കൻ ചപ്പാത്തി ,അപ്പം ,ചോറ് ഇവയുടെ കൂടെ വളരെ നല്ലതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക