തമിഴ് നടൻ വിജയ്ക്ക് ഒരു ലക്ഷം രൂപ പിഴയിട്ട മദ്രാസ് ഹൈക്കോടതി ഉത്തരവിന് താത്ക്കാലിക സ്റ്റേ.
സിംഗിള്‍ ബെഞ്ച് ഉത്തരവിന് ഡിവിഷന് ബെഞ്ചാണ് താല്‍ക്കാലിക സ്റ്റേ നൽകിയത്. ഇറക്കുമതി ചെയ്ത റോള്‍സ് റോയ്സ് കാറിന്റെ പ്രവേശന നികുതിയിൽ ഇളവ് തേടി വിജയ് നൽകിയ ഹർജി തള്ളിക്കൊണ്ടാണ് നേരത്തെ സിംഗിൾ ബെഞ്ച് ഒരു ലക്ഷം രൂപ പിഴയിട്ടിരുന്നത്.
സിനിമയിലെ ഹീറോ ജീവിതത്തിൽ ‘റീൽ ഹീറോ’ ആയി മാറരുതെന്ന് സിംഗിൾ ബെഞ്ച് ഉത്തരവിൽ പറഞ്ഞിരുന്നു. ഈ പരാമര്‍ശം പിന്‍വലിക്കണമെന്നും പ്രവേശന നികുതിയുടെ പേരില്‍ രജിസ്ട്രേഷന് വൈകിയതില്‍ നടപടി വേണമെന്നും ആവശ്യപ്പെട്ടാണ് അഭിഭാഷകന് വിജയ് നാരായണ്‍ വഴി വിജയ് അപ്പീല്‍ നല്‍കിയത്. അതേസമയം പ്രവേശന നികുതിയുടെ 80 ശതമാനം ഒരാഴ്ചയ്ക്കുള്ളില്‍ അടയ്ക്കണമെന്നും രണ്ടംഗ ബെഞ്ച് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക