അബുദാബിയില്‍ വെയര്‍ഹൗസില്‍ തീപിടിത്തം. മുസഫ വ്യവസായ മേഖലയില്‍ കെട്ടിട നിര്‍മാണ സാമഗ്രികളും ഇലക്ട്രിക്കല്‍ ഉപകരണങ്ങളും സൂക്ഷിച്ചിരുന്ന വെയര്‍ഹൗസിലാണ് അഗ്നിബാധയുണ്ടായത്. തീപിടിത്തം നിയന്ത്രണവിധേയമാക്കിയതായി അധികൃതര്‍ അറിയിച്ചു.
ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. സിവില്‍ ഡിഫന്‍സ് സംഘത്തിന്റെ സമയോചിതമായ ഇടപെടലാണ് വെയര്‍ഹൗസിന് സമീപപ്രദേശങ്ങളിലേക്ക് തീ പടരുന്നത് നിയന്ത്രണവിധേയമാക്കാൻ സഹായിച്ചത്.
തീപിടിത്തത്തെ കുറിച്ച് റിപ്പോര്‍ട്ട് ലഭിച്ചതോടെ അഗ്നിശമനസേനയും ആംബുലന്‍സും സ്ഥലത്തെത്തുകയായിരുന്നു. അഗ്നിബാധയുടെ കാരണം കണ്ടെത്താന്‍ അധികൃതര്‍ അന്വേഷണം ആരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക