കർണാടക മുഖ്യമന്ത്രി പദത്തിൽ നിന്ന് ബി.എസ്.യെദ്യൂരപ്പ രാജിവെച്ച പശ്ചാത്തലത്തില്‍ അടുത്ത മുഖ്യമന്ത്രിയെ ഇന്ന് തന്നെ തീരുമാനിച്ചേക്കുമെന്ന് സൂചന. എം.എല്‍.എമാരുടെ അഭിപ്രായമറിയാന്‍ ഇന്ന് വൈകുന്നേരം 7:30 ന് ബി.ജെ.പി നിയമസഭാകക്ഷിയോഗം ബെംഗളൂരുവില്‍ ചേരും. കഴിഞ്ഞ ദിവസമാണ് യെദ്യൂരപ്പ മുഖ്യമന്ത്രി പദം രാജിവെച്ചത്.
ഇന്ന് ചേരുന്ന യോഗത്തില്‍ കേന്ദ്രമന്ത്രി ധര്‍മേന്ദ്ര പ്രധാന്, പാര്‍ട്ടിയുടെ ദേശീയ ജനറല്‍ സെക്രട്ടറി അരുണ്‍ സിങ് എന്നിവരും പങ്കെടുക്കും. തന്റെ സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികദിനത്തിലാണ് യെദ്യൂരപ്പ രാജിവെച്ചത്.
അടുത്ത മുഖ്യമന്ത്രി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുന്നത് വരെ യെദ്യൂരപ്പ കാവല്‍ മുഖ്യമന്ത്രിയായി തുടരും. ദക്ഷിണേന്ത്യയിലെ ബിജെപിയുടെ ആദ്യ മുഖ്യമന്ത്രിയെന്ന നിലയില്‍ തന്റെ പിന്‍ഗാമിക്ക് യെദ്യൂരപ്പയുടെ മുഴുവന്‍ പിന്തുണയും വേണമെന്നാണ് കേന്ദ്രനേതൃത്വത്തിന്റെ നിലപാട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക