ഇന്ത്യൻ നിരത്തുകളിൽ ഇനി മിഡ്-സൈസ് എസ് യു വി മോഡൽ ടൈഗൂൺ. ജർമൻ വാഹന നിർമാതാക്കളായ ഫോക്സ് വാഗൺ ആണ് ഇന്ത്യൻ നിരത്തുകൾക്കായി പുത്തൻ മോഡൽ ഒരുക്കുന്നത്. സെപ്റ്റംബർ മാസത്തോടെ പുതിയ വാഹനം വിപണിയിൽ എത്തുമെന്നാണ് വിവരം. വാഹനത്തിന്റെ നിർമ്മാണം ആരംഭിക്കാനൊരുങ്ങുന്നതായാണ് റിപ്പോർട്ടുകൾ. ക്രോമിയം സ്റ്റഡുകൾ പതിപ്പിച്ച ഗ്രില്ലും ബ്ലാക്ക് സ്മോഗ്ഡ് എൽ.ഇ.ഡി. പ്രൊജക്ഷൻ ഹെഡ്ലാമ്പും ഡി.ആർ.എല്ലും, സിൽവർ ആക്സെന്റുകൾ പതിപ്പിച്ച ബമ്പറുമാണ് വാഹനത്തിനു നൽകുന്നത്.
ആഗസ്റ്റ് രണ്ടാം വാരം ടൈഗൂണിന്റെ നിർമ്മാണം ആരംഭിക്കും. ഫോക്സ് വാഗൺ – സ്കോഡ തുടങ്ങിയവയുടെ പങ്കാളിത്തത്തിൽ ഒരുക്കിയിരിക്കുന്ന MBQ AO IN പ്ലാറ്റ്ഫോമിലാണ് ടൈഗൂൺ ഒരുങ്ങിയിട്ടുള്ളത്. സ്കോഡ പുറത്തിറക്കിയ കുഷാക്ക് എസ്.യു.യുടെയും അടിസ്ഥാനം ഇതാണ്. അലോയി വീലും ക്രോമിയം ആവരണമുള്ള ഡോർ ഹാൻഡിലും വാഹനത്തെ സ്റ്റൈലിഷ് ആക്കുന്നുണ്ട് എന്നാണ് വിവരങ്ങൾ.
പ്രതികരിക്കാൻ ഇവിടെ എഴുതുക