ധനുഷ് നായകനാകുന്ന പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു. ധനുഷിന്റെ പിറന്നാൾ ദിനത്തോടനുബന്ധിച്ചാണ് മാരൻ എന്ന് പേരിട്ടിരിക്കുന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് റിലീസ്. ചിത്രത്തിന്റെ നിർമ്മാതാക്കളായ സത്യ ജ്യോതി ഫിലിംസാണ് പോസ്റ്റർ സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവിട്ടത്.
കാര്‍ത്തിക് നരേനും ധനുഷും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ജി വി പ്രകാശാണ് ചിത്രത്തിനായി സംഗീതം ഒരുക്കുന്നത്. മാളവിക മേനോനാണ് ചിത്തത്തിലെ നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക