സംസ്ഥാനത്ത് വാക്സിൻ ക്ഷാമത്തിന് താൽക്കാലിക പരിഹാരം. ഇന്ന് സംസ്ഥാനത്ത് അഞ്ച് ലക്ഷം ഡോസ് വാക്സിൻ എത്തും. കൊവിഷീൽഡിന്റെ ഡോസാണ് ഇന്നെത്തുന്നത്. രണ്ട് ദിവസമായി വാക്സിൻ ക്ഷാമം വർധിച്ചിരുന്നു. ഇന്ന് അഞ്ച് ലക്ഷം ഡോസ് എറണാകുളം ജില്ലയിലെത്തിക്കും. തുടർന്ന് നാളെയുടെ മറ്റുള്ള ജില്ലകളിലേക്ക് വിതരണം നടത്തും. സംസ്ഥാനത്ത് കോവിഡ് വീണ്ടും ശക്തി പ്രാപിക്കുമ്പോൾ വാക്സിൻ ക്ഷാമം നേരിടുന്നത് വലിയ ആശങ്കയാണുണ്ടാക്കിയിരുന്നത്.
കോവിഡ് രണ്ടാം തരംഗത്തിൽ ഓക്സിജന് ലഭിക്കാതെ എത്രപേർ മരിച്ചെന്ന റിപ്പോർട്ട് നൽകണമെന്ന് കേന്ദ്രം
ഇത് സംബന്ധിച്ച് വലിയ വിമർശനങ്ങളും ഉയർന്നിരുന്നു. തിരുവനന്തപുരം ജില്ലയ്ക്ക് നാല്പതിനായിരം ഡോസ് വാക്സിനാണ് ലഭ്യമാക്കുക. കോവിഷീൽഡ് വാക്സിന് പിന്നാലെ തന്നെ കോവാക്സിനും തീർന്നിരുന്നു, ഇത് പല ജില്ലകളിലും കുത്തിവയ്പ്പ് മുടങ്ങുവാനുള്ള കാരണമാകും. ഓണമെത്തുന്നതിന് മുൻപ് സംസ്ഥാനത്തിന് കൂടുതൽ ഡോസ് വാക്സിൻ നൽകണമെന്ന് കേന്ദ്രത്തോട് സംസ്ഥാനം ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക