Home HEALTH നെയ്യ് കഴിച്ചാലുള്ള ആരോ​ഗ്യ​ഗുണങ്ങൾ എന്തൊക്കെ?

നെയ്യ് കഴിച്ചാലുള്ള ആരോ​ഗ്യ​ഗുണങ്ങൾ എന്തൊക്കെ?

ധാരാളം ആരോ​ഗ്യ​ഗുണങ്ങൾ നെയ്യ് കഴിക്കുന്നത് കൊണ്ട് ഉണ്ട് . നെയ്യിനെ സൂപ്പർ ഫുഡ് എന്ന് വേണമെങ്കിലും നമ്മുക്ക് പറയാം. ആരോഗ്യകരമായ കൊഴുപ്പുകൾ, വിറ്റാമിൻ എ എന്നിവയും ഇതിൽ അടങ്ങിയിട്ടുണ്ട്. നെയ്യ് കഴിച്ചാലുള്ള ചില ആരോ​ഗ്യ​ഗുണങ്ങളെ കുറിച്ച് പ്രമുഖ സെലിബ്രിറ്റി ന്യൂട്രീഷ്യനിസ്റ്റ് റുജുത ദിവേക്കർ അടുത്തിടെ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് പങ്കുവച്ചിരുന്നു.

നിങ്ങൾ കഴിക്കുന്ന ഭക്ഷണത്തിൽ ദിവസവും രണ്ട് സ്പൂൺ നെയ്യ് ചേർക്കാവുന്നതാണ്. ചോറ്,പരിപ്പ്, റാ​ഗി പോലുള്ള ഭക്ഷണങ്ങളിൽ അൽപം നെയ്യ് ചേർത്ത് കഴിക്കുക. മാത്രമല്ല, ഭക്ഷണത്തിന്റെ സ്വാദ് വർദ്ധിപ്പിക്കാൻ നെയ്യ് സഹായിക്കുമെന്നും റുജുത പറയുന്നു.

എച്ച്ഡിഎൽ കൊളസ്ട്രോൾ വർദ്ധിപ്പിക്കാനും നെയ്യ് സഹായിക്കും.രണ്ട് സ്പൂണിൽ കൂടുതൽ നെയ്യ് ഉപയോ​ഗിക്കരുതെന്നും അവർ പറയുന്നു. ആയുർവേദത്തിൽ നെയ്യ് ഔഷധമായി കണക്കാക്കപ്പെടുന്നു‌. ഇത് ചുമയും മറ്റ് അലർജി പ്രശ്നങ്ങളും കുറയ്ക്കാൻ സഹായിക്കുമെന്നും വിദ​ഗ്ധർ പറയുന്നു.

നെയ്യ് കുടലിന്റെ വീക്കം കുറയ്ക്കുകയും പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുകയും ചെയ്യുന്നു. മാത്രമല്ല മുടിയുടെയും ചർമ്മത്തിന്റെയും ആരോഗ്യത്തിനും ഗുണം ചെയ്യും.

Also Read :   നാഗാലാൻഡിലെ വെടിവയ്പ്പ്, മരണം 14 ആയി; കൊല്ലപ്പെട്ടത്‌ സാധാരണക്കാരും സൈനികനുമടക്കം 14 പേർ ; മുഖ്യമന്ത്രി അന്വേഷണം പ്രഖ്യാപിച്ചു