നിയമസഭാ കയ്യാങ്കളി കേസിൽ പ്രതികരണവുമായി കെ ടി ജലീൽ .കട്ടതിനോ കവര്‍ന്നതിനോ അല്ല യു.ഡി.എഫിന്റെ കവര്‍ച്ചയെ എതിര്‍ത്തതിനാണ് കേസെന്ന് ജലീല്‍ പറഞ്ഞു.
‘യു.ഡി.എഫ്. സര്‍ക്കാരിന്റെ അഴിമതിക്കെതിരെ നടത്തിയ സമരത്തില്‍ നിയമസഭക്കകത്ത് വെച്ച് പ്രക്ഷുബ്ധമായ ചില രംഗങ്ങള്‍ അരങ്ങേറി. ബഹുമാനപ്പെട്ട സുപ്രിംകോടതി പ്രസ്തുത സംഭവവുമായി ബന്ധപ്പെട്ട് അന്നത്തെ നിയമസഭാ സെക്രട്ടറി നല്കിയ പരാതിയെ തുടര്‍ന്ന് എടുത്ത കേസിലെ പ്രതികള്‍ വിചാരണ നേരിടണമെന്ന് വിധി പ്രസ്താവിച്ചിരിക്കുയാണ്,’ ജലീല്‍ പറഞ്ഞു.
പറയാനുള്ളത് ബന്ധപ്പെട്ട കോടതിയെ ബോധിപ്പിക്കുമെന്നും കെ.ടി. ജലീല്‍ വ്യക്തമാക്കി.
2015ല്‍ അന്നത്തെ ധനമന്ത്രി കെ.എം. മാണി ബജറ്റ് അവതരിപ്പിക്കുന്നത് തടസ്സപ്പെടുത്താന്‍ നടന്ന പ്രതിഷേധം നിയമസഭക്കുള്ളില്‍ കയ്യാങ്കളിയായി മാറുകയായിരുന്നു. കേസ് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതികളായ മന്ത്രി വി. ശിവന്‍കുട്ടി, മുന്‍ മന്ത്രിമാരായ ഇ. പി. ജയരാജന്, കെ. ടി. ജലീല്‍ തുടങ്ങിയവരും കോടതിയെ സമീപിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക