ദില്ലി: നിയമസഭാ കൈയ്യാങ്കളി കേസിൽ വിചാരണ നേരിടോൻ സുപ്രീംകോടതി ഉത്തരവിട്ട സാഹചര്യത്തിൽ വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി രാജിവയ്ക്കണമെന്ന് കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ.
നിയമസഭയിൽ നടന്നതെന്താണെന്ന് ജനം കണ്ടതാണ്. അതിൽപരം എന്ത് തെളിവാണ് വേണ്ടത്. ക്രിമിനലുകളെ സംരക്ഷിക്കാൻ എത്ര പണം ഖജനാവിൽ നിന്ന് ചെലവഴിച്ചു എന്ന് മുഖ്യമന്ത്രി വെളിപ്പെടുത്തണമെന്നും കെ.സുധാകരൻ ദില്ലിയിൽ ആവശ്യപ്പെട്ടു.
തെരുവിലെ ഗുണ്ടായിസം നിയമസഭയിൽ കാണിച്ച മന്ത്രിക്ക് ആ സ്ഥാനത്ത് തുടരാൻ അവകാശം ഇല്ലെന്ന് കോടതിക്കും ജനങ്ങൾക്കും അറിയാമെന്നും ജനപക്ഷത്ത് നിന്നുള്ള സമരമല്ല നിയമസഭയിൽ നടന്നതെന്നും പറഞ്ഞ സുധാകരൻ കേസിൽ സുപ്രീംകോടതിയിൽ നിന്നുണ്ടായത് ചരിത്രപരമായ വിധിയാണെന്നും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക