ആഗോള സ്മാര്‍ട്ട്ഫോണ്‍ വിപണിയില്‍ വലിയ നേട്ടം കൈവരിച്ച് ഒപ്പോ. വിപണിയിൽ രണ്ടാം സ്ഥാനമാണ് ഒപ്പോ കരസ്ഥമാക്കിയിരിക്കുന്നത്. ആപ്പിളിന് 15 ശതമാനവും ഷവോമിക്ക് 14 ശതമാനവുമാണ് വിപണിയിലെ ഓഹരി. വണ്‍പ്ലസ്, റിയല്‍മി എന്നീ സഹോദര ബ്രാന്റുകള്‍ കൂടിയുള്ള ഒപ്പോയുടെ മെയ് മാസത്തിലെ വിപണി ഓഹരി 16 ശതമാനമാണ്.
റിയല്‍മി, വണ്‍ പ്ലസ് എന്നീ ബ്രാന്റുകള്‍ കൂടി ഉപയോഗപ്പെടുത്തിക്കൊണ്ടാണ് ഒപ്പോ മൾട്ടി ബ്രാന്റ് നയത്തിലൂടെ മുന്നോട്ട് പോകുന്നത്. അതായത് ഈ മൾട്ടി നയം തന്നെയാണ് ഒപ്പോയുടെ നേട്ടങ്ങൾക്ക് കാരണം. ഏപ്രില്‍, മെയ് മാസങ്ങളില്‍ ഒപ്പോ മറികടന്നത് ആപ്പിളിനെയും ഷവോമിയെയുമാണ്. ഓരോ ബ്രാന്റും പ്രത്യേകമായാണ് തങ്ങളുടെ സ്വാധീന മേഖലകളിൽ പ്രവർത്തിക്കുന്നത് എന്നതാണ് വളർച്ചയ്ക്കുള്ള പ്രധാന കാരണം എന്നും പറയാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക