തിരുവനന്തപുരം: സംസ്ഥാനത്ത് സ്ത്രീ സുരക്ഷ ഉറപ്പാക്കാൻ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 2020ലും 2021ലും ആറു വീതം സ്ത്രീധന പീഡന മരണങ്ങൾ നടന്നതായി മുഖ്യമന്ത്രി വ്യക്തമാക്കി.
2011 മുതൽ 2016 വരെ 100 സ്ത്രീധന മരണങ്ങൾ സംഭവിച്ചു. വിസ്മയ കേസിൽ പൊലീസ് അന്വേഷണം അന്തിമഘട്ടത്തിലാണെന്നും മുഖ്യമന്ത്രി അറിയിച്ചു.
ഗവർണറുടെ നടപടി ബോധവത്കരണത്തെ സഹായിച്ചു, അദ്ദേഹത്തിന്റെ ഇടപെടൽ ഗാന്ധിയൻ ശൈലിയിലെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക