സംസ്ഥാനത്ത് ഇന്ന് പ്ലസ് ടു, വി എച്ച്എസ്ഇ പരീക്ഷകളുടെ ഫലപ്രഖ്യാപനം നടത്തും. വൈകീട്ട് മൂന്ന് മണിക്ക് പരീക്ഷാഫലം പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. സംസ്ഥാനത്ത് കോവിഡ് രൂക്ഷമായ സാഹചര്യത്തിലായിരുന്നു പരീക്ഷകൾ നടന്നത്. എഴുത്തു പരീക്ഷയും പ്രായോഗിക പരീക്ഷയും നടത്തുകയും മൂല്യനിര്‍ണയം പൂര്‍ത്തിയാക്കുകയും ചെയ്തത് കൃത്യമായ കോവിഡ് പ്രതിരോധ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടായിരുന്നു.
4,46,471 കുട്ടികളായിരുന്നു ഇത്തവണ പരീക്ഷാ എഴുതാനെത്തിയത്. തിരഞ്ഞെടുത്ത പാഠഭാഗങ്ങളിൽ നിന്നായിരുന്നു ചോദ്യങ്ങൾ നൽകിയിരുന്നത്. വൈകീട്ട് നടക്കുന്ന ഔദ്യോഗിക പ്രഖ്യാപനത്തിനു ശേഷം www.keralaresults.nic.in,www.dhsekerala.gov.in,www.prd.kerala.gov.in, www.results.kite.kerala.gov.in എന്നീ സൈറ്റുകളിലും സഫലം ആപ്പിലും പരീക്ഷാഫലം ലഭ്യമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക